2024ൽ ​കോ​ൺ​ഗ്ര​സി​ന് 300 സീ​റ്റ് കി​ട്ടാ​ൻ ദൈ​വം സ​ഹാ​യി​ക്ക​ണം: ഗു​ലാം ന​ബി ആ​സാ​ദ്
2024ൽ ​കോ​ൺ​ഗ്ര​സി​ന് 300 സീ​റ്റ് കി​ട്ടാ​ൻ ദൈ​വം സ​ഹാ​യി​ക്ക​ണം: ഗു​ലാം ന​ബി ആ​സാ​ദ്
Thursday, December 2, 2021 11:10 AM IST
ശ്രീ​ന​ഗ​ർ: 2024ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്ക് 300 സീ​റ്റ് കി​ട്ടാ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദ്. ജ​മ്മു കാ​ഷ്മീ​രി​ലെ പൂ​ഞ്ച് ജി​ല്ല​യി​ലെ ഒ​രു പൊ​തു​പ​രി​പാ​ടി​യി​ലാ​ണ് ഗു​ലാം ന​ബി ആ​സാ​ദി​ന്‍റെ പ​രാ​മ​ർ​ശം.

ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി പു​ന​സ്ഥാ​പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ സു​പ്രീം കോ​ട​തി​ക്കോ മാ​ത്ര​മേ സാ​ധി​ക്കു​ക​യു​ള്ളു. നി​ല​വി​ലു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​തു റ​ദ്ദാ​ക്കി. ഇ​നി പു​തി​യൊ​രു സ​ർ​ക്കാ​ർ വ​ന്നാ​ൽ മാ​ത്ര​മേ ഇ​തു പു​ന​രാ​ലോ​ചി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു.

2024ൽ ​കോ​ൺ​ഗ്ര​സി​ന് 300 സീ​റ്റ് കി​ട്ട​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ട്. എ​ന്നാ​ൽ അ​തി​നു​ള്ള സാ​ധ്യ​ത​യൊ​ന്നും കാ​ണു​ന്നി​ല്ല. 300 സീ​റ്റ് കി​ട്ടാ​ൻ കോ​ൺ​ഗ്ര​സി​നെ ദൈ​വം കൂ​ടി സ​ഹാ​യി​ക്ക​ണം. ഇ​തി​നാ​ൽ 370ാം അ​നു​ച്ഛേ​ദ​ത്തെ കു​റി​ച്ച് പ​റ​യാ​നി​ല്ലെ​ന്നും ഗു​ലാം ന​ബി ആ​സാ​ദ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.