വ​ഖ​ഫ് നി​യ​മ​ന​ങ്ങ​ളി​ൽ മോസ്കുകളിൽ പ്ര​തി​ഷേ​ധം വേ​ണ്ടെ​ന്ന് സ​മ​സ്ത
വ​ഖ​ഫ് നി​യ​മ​ന​ങ്ങ​ളി​ൽ മോസ്കുകളിൽ പ്ര​തി​ഷേ​ധം വേ​ണ്ടെ​ന്ന് സ​മ​സ്ത
Thursday, December 2, 2021 2:08 PM IST
കോ​ഴി​ക്കോ​ട്: വ​ഖ​ഫ് നി​യ​മ​ന​ങ്ങ​ൾ പി​എ​സ്‌​സി​ക്ക് വി​ട്ട​തി​ൽ മോസ്കുകളിൽ പ്ര​തി​ഷേ​ധം വേ​ണ്ടെ​ന്ന് സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ അ​ധ്യ​ക്ഷ​ന്‍ ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ. മു​സ്‌​ലിം ലീ​ഗ് നി​ല​പാ​ട് ത​ള്ളി​യാ​ണ് സ​മ​സ്ത രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

വ​ഖ​ഫ് നി​യ​മ​ന​ങ്ങ​ൾ പി​എ​സ്‌​സി​ക്ക് വി​ട്ട​തി​ൽ പ്ര​തി​ഷേ​ധ​മു​ണ്ട്. എ​ന്നാ​ൽ ഇ​തി​ന്‍റെ പേ​രി​ൽ മോസ്കുകളിൽ പ്ര​തി​ഷേ​ധം വേ​ണ്ട. പ​ള്ളി ആ​ദ​രി​ക്ക​പ്പെ​ടേ​ണ്ട സ്ഥ​ല​മാ​ണ്. പ്ര​കോ​പ​ന​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ അ​വി​ടെ ഉ​ണ്ടാ​ക​രു​ത്. പ​ല​രും കു​ഴ​പ്പ​മു​ണ്ടാ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഉ​ത്ത​ര​വാ​ദി​ത്വം സ​മ​സ്ത​യ്ക്കാ​കു​മെ​ന്നും ജി​ഫ്രി ത​ങ്ങ​ൾ പ​റ​ഞ്ഞു.

വ​ഖ​ഫ് നി​യ​മ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ഫോ​ണി​ല്‍ വി​ളി​ച്ചെ​ന്ന് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ പ​റ​ഞ്ഞു. സ​മ​സ്‌​ത​ക്കു​ള്ള എ​തി​ര്‍​പ്പ് സം​ബ​ന്ധി​ച്ച് കൂ​ടി​യാ​ലോ​ചി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചി​ട്ടു​ണ്ട്. പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ മാ​ത്രം മ​റ്റു പ്ര​തി​ഷേ​ധ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കാ​മെ​ന്നും ത​ങ്ങ​ൾ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.