പെ​ണ്‍​കു​ട്ടി​യെ പ്ര​തി​ക്കൊ​പ്പം വി​ട്ടെന്ന ആരോപണം: വധശ്രമക്കേസ് കെട്ടിച്ചമച്ചതെന്നു യുവതി
പെ​ണ്‍​കു​ട്ടി​യെ പ്ര​തി​ക്കൊ​പ്പം വി​ട്ടെന്ന ആരോപണം: വധശ്രമക്കേസ് കെട്ടിച്ചമച്ചതെന്നു യുവതി
Thursday, December 2, 2021 2:21 PM IST
തി​രു​വ​ന​ന്ത​പു​രം/കാട്ടാക്കട: മ​ല​യി​ൻ​കീ​ഴി​ലെ പോ​ക്സോ കേ​സി​ൽ മ​ല​യി​ൻ​കീ​ഴ് പോ​ലീ​സി​ന് വീ​ഴ്ച പ​റ്റി​യെ​ന്ന ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ചു പ​രി​ശോ​ധി​ക്കാ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ​കാ​ന്ത് തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി​യോ​ടു നി​ർ​ദേ​ശി​ച്ചു.

ര​ണ്ടാന​ച്ഛ​നും വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ഭ​ർ​ത്താ​വ് ത​ന്‍റെ ആ​റു വ​യ​സു​കാ​രി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ മ​ല​യി​ൻ​കീ​ഴ് പോ​ലീ​സി​ന്‍റെ വീ​ഴ്ച​ക്കെ​തി​രെ​യാ​ണ് കു​ട്ടി​യു​ടെ മാ​താ​വ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഇ​ര​യാ​ക്ക​പ്പെ​ട്ട കു​ട്ടി​യെ​യും ത​ന്നെ​യും ഭ​ർ​ത്താ​വാ​യ പ്ര​തി​യു​ടെ വീ​ട്ടി​ലാ​ണ് പോ​ലീ​സ് പാ​ർ​പ്പി​ച്ച​തെ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ ആ​രോ​പ​ണം.

ഈ ​വി​ഷ​യം ഏ​റെ ച​ർ​ച്ച​യാ​യ​തോ​ടെ​യാ​ണ് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ റൂ​റ​ൽ എ​സ്പി​യോ​ട് നി​ർ​ദേ​ശി​ച്ച​ത്. മ​ല​യി​ൻ​കീ​ഴ് പോ​ലീ​സി​നെ​തി​രെ​യാ​ണു പ​രാ​തി. വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​നാ​യ ര​ണ്ടാ​ന​ച്ഛ​നെ ഭാ​ര്യ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച​തു മൂ​ന്നു മാ​സം മു​ന്പാ​ണ്. 45 ദി​വ​സം ജ​യി​ലി​ൽ കി​ട​ന്ന​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ മും​ബൈ മ​ല​യാ​ളി​യാ​യ യു​വ​തി പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തുകയായിരുന്നു.

മാ​ട്രി​മോ​ണി​യ​ൽ പ​ര​സ്യ​ത്തി​ലൂ​ടെ എ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നെ പ​രി​ച​യ​പ്പെ​ട്ടാ​ണ് ആ​റു വ​യ​സു​കാ​രി മ​ക​ൾ​ക്കൊ​പ്പം മും​ബൈ മ​ല​യാ​ളി​യാ​യ യു​വ​തി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്ന​ത്. ജൂ​ലൈ 15ന് ​അ​ന്പ​ല​ത്തി​ൽ വ​ച്ചാ​യി​രു​ന്നു വി​വാ​ഹം.

ജൂ​ലൈ 17ന് ​രാ​ത്രി വീ​ട്ടി​ൽ ത​ന്‍റെ മ​ക​ളെ ഭ​ർ​ത്താ​വ് ഉപദ്രവിച്ചെന്നാണ് ഇവരുടെ പ​രാ​തി. സം​ഭ​വം ന​ട​ന്ന​ശേ​ഷം മൊ​ബൈ​ൽ അ​ട​ക്കം പി​ടി​ച്ചു​വാ​ങ്ങി ഒ​ന്ന​ര​ മാ​സം വീ​ട്ടു​ത​ട​ങ്ക​ലി​ൽ ഇ​ട്ടെ​ന്നും യു​വ​തി പ​റ​യു​ന്നു.​ ര​ണ്ടു ത​വ​ണ വ​ധ​ശ്ര​മ​മു​ണ്ടാ​യെ​ന്നും പ​രാ​തി​പ്പെ​ടു​ന്നു. മ​ക​ൾ നേ​രി​ട്ട പീ​ഡ​ന​ത്തി​ൽ പ​രാ​തി ന​ൽ​കാ​തെ പി​ന്മാ​റി​ല്ലെ​ന്ന നി​ല​പാ​ട് യു​വ​തി എ​ടു​ത്ത​തോ​ടെ പ്ര​ശ്നം വ​ഷ​ളാ​യതായി യുവതി പറയുന്നു.

സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നെ​ന്നും ത​ന്‍റെ 16 വ​യ​സു​ള്ള മ​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചെ​ന്നും കാ​ട്ടി വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ ഓ​ഗ​സ്റ്റ് അ​വ​സാ​നം യു​വ​തി​ക്കെ​തി​രെ പ​രാ​തി ന​ൽ​കിയിരുന്നു. ഇ​ത​ന്വേ​ഷി​ക്കാ​ൻ ഓ​ഗ​സ്റ്റ് 31 നു ​മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് എ​ത്തി​യ​തോ​ടെ​യാ​ണ് മ​ക​ൾ പീഡനം നേ​രി​ട്ടതായി പോ​ലീ​സി​നെ യു​വ​തി അ​റി​യി​ക്കു​ന്ന​ത്.

അ​മ്മ​യെ​യും മ​ക​ളെ​യും അ​വി​ടെത്ത​ന്നെ നി​ർ​ത്തി പോ​ലീ​സ് ക​ട​ന്നു. സെ​പ്റ്റം​ബ​ർ ഒ​ന്നി​നു യു​വ​തി മ​ക​ളു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി. ആ​റു വ​യ​സു​കാ​രി മ​ജി​സ്ട്രേ​റ്റി​നു മൊ​ഴി ന​ൽ​കി. എ​ന്നി​ട്ടും അ​ന്നേ ദി​വ​സം രാ​ത്രി പോ​ലീ​സ് ഇ​രു​വ​രെ​യും എ​ത്തി​ച്ച​തു പ്ര​തി താ​മ​സി​ക്കു​ന്ന വീ​ട്ടിലാണെയന്നാണ് ആരോപണം.

ക​ണ്‍​മു​ന്നി​ൽ പോ​ക്സോ കേ​സ് പ്ര​തി​യു​ണ്ടാ​യി​ട്ടും പോ​ലീ​സ് തൊ​ട്ടി​ല്ലെ​ന്നും യു​വ​തി പ​റ​യു​ന്നു. അതേസമയം, യു​വ​തി പ​റ​ഞ്ഞി​ട്ടാ​ണ് വീ​ട്ടി​ലാ​ക്കി​യ​തെ​ന്നാണ് മ​ല​യി​ൻ​കീ​ഴ് സി​ഐ വി​ശ​ദീ​ക​രി​ക്കുന്നത്. എ​ന്നാ​ൽ, യു​വ​തി ഇ​തു നി​ഷേ​ധി​ച്ചു.

പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​ച്ച അ​തേ ദി​വ​സ​മാ​ണ് ഭ​ർ​ത്താ​വും ഭാ​ര്യ​യും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​കു​ന്ന​തും എ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നു പ​രി​ക്കേ​ൽ​ക്കു​ന്ന​തും. സ്വ​യം മു​റി​വേ​ൽ​പി​ച്ച് മി​ലി​ട്ട​റി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി ത​ന്നെ വ​ധ​ശ്ര​മ​ക്കേ​സ് പ്ര​തി​യാ​ക്കി​യെ​ന്നാ​ണ് യു​വ​തി​യു​ടെ ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.