പാ​ര്‍​ട്ടി അ​റി​ഞ്ഞ​ല്ല കൊ​ല; കോ​ൺ​ഗ്ര​സ് പ​റ​ഞ്ഞ​വ​രെ സി​ബി​ഐ പ്ര​തി​യാ​ക്കി: സി​പി​എം
പാ​ര്‍​ട്ടി അ​റി​ഞ്ഞ​ല്ല കൊ​ല; കോ​ൺ​ഗ്ര​സ് പ​റ​ഞ്ഞ​വ​രെ സി​ബി​ഐ പ്ര​തി​യാ​ക്കി: സി​പി​എം
Thursday, December 2, 2021 3:09 PM IST
കാ​സ​ർ​ഗോ​ഡ്: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ൽ സി​പി​എ​മ്മി​ന് പ​ങ്കി​ല്ലെ​ന്ന് കാ​സ​ർ​ഗോ​ഡ് ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ബാ​ല​കൃ​ഷ്ണ​ൻ. പാ​ർ​ട്ടി അ​റി​ഞ്ഞ​ല്ല കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ സി​പി​എ​മ്മി​ന് ഒ​ന്നും ഒ​ളി​ച്ചു​വ​യ്ക്കാ​നി​ല്ലെ​ന്നും ബാ​ല​കൃ​ഷ്ണ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ൽ ഉ​ദു​മ മു​ന്‍ എം​എ​ല്‍​എ​യും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​വു​മാ​യ കെ.​വി. കു​ഞ്ഞി​രാ​മ​നെ സി​ബി​ഐ പ്ര​തി ചേ​ര്‍​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ജി​ല്ലാ സെ​ക്ര​ട്ട​റി വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

പെ​രി​യ കൊ​ല​പാ​ത​ക​ത്തി​ൽ പാ​ർ​ട്ടി​ക്ക് പ​ങ്കു​ണ്ടെ​ന്ന​ത് സി​പി​എം വി​രു​ദ്ധ​ചേ​രി ന​ട​ത്തു​ന്ന പ്ര​ച​ര​ണ​മാ​ണ്. കോ​ൺ​ഗ്ര​സ് പ​റ​ഞ്ഞ​വ​രെ​യാ​ണ് സി​ബി​ഐ സം​ഘം പ്ര​തി​ക​ളാ​ക്കി​യ​ത്. സ​ഖാ​ക്ക​ന്മാ​രെ​യും നേ​താ​ക്ക​ന്മാ​രെ​യും പ്ര​തി​ക​ൾ ആ​ക്കി​യാ​ൽ പാ​ർ​ട്ടി ക​യ്യും​കെ​ട്ടി നോ​ക്കി നി​ൽ​ക്ക​ണോ​യെ​ന്നും ബാ​ല​കൃ​ഷ്ണ​ൻ ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.