ബാ​ബ​ർ യു​ഗ​ത്തി​ന് മു​മ്പ് ഇ​ന്ത്യ​യി​ൽ എ​ല്ലാ​വ​രും ഹി​ന്ദു​ക്ക​ളാ​യി​രു​ന്നു: ആ​സാം മു​ഖ്യ​മ​ന്ത്രി
ബാ​ബ​ർ യു​ഗ​ത്തി​ന് മു​മ്പ് ഇ​ന്ത്യ​യി​ൽ എ​ല്ലാ​വ​രും ഹി​ന്ദു​ക്ക​ളാ​യി​രു​ന്നു: ആ​സാം മു​ഖ്യ​മ​ന്ത്രി
Thursday, December 2, 2021 3:31 PM IST
ദി​സ്പു​ർ: ഇ​ന്ത്യ ഹി​ന്ദു ഭൂ​രി​പ​ക്ഷ രാ​ഷ്ട്ര​മാ​യ​തി​നാ​ൽ ഇ​ന്ത്യ​ക്ക് പു​റ​ത്ത് ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ഹി​ന്ദു​ക്ക​ളെ രാ​ജ്യ​ത്തേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ. ബാ​ബ​ർ ച​ക്ര​വ​ർ​ത്തി​യു​ടെ കാ​ല​ഘ​ട്ട​ത്തി​ന് മു​മ്പ് ഇ​ന്ത്യ​യി​ലു​ള്ള എ​ല്ലാ​വ​രും ഹി​ന്ദു​ക്ക​ളാ​യി​രു​ന്നു​വെ​ന്നും ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ആ​സാം മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ദേ​ശീ​യ പൗ​ര​ത്വ ബി​ല്ലി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി. ഇ​ന്ത്യ ഹി​ന്ദു ഭൂ​രി​പ​ക്ഷ രാ​ജ്യ​മാ​ണ്. ഇ​ന്ത്യ​ക്ക് പു​റ​ത്ത് ഏ​തെ​ങ്കി​ലും ഹി​ന്ദു​വി​ന് പ്ര​ശ്ന​മു​ണ്ടാ​യാ​ൽ രാ​ജ്യ​ത്തേ​ക്ക് സ്വാ​ഗ​തം. ഓ​രോ ഹി​ന്ദു​വി​ന്‍റെ​യും വേ​രു​ക​ൾ ഇ​ന്ത്യ‍​യി​ലാ​ണ്. ബാ​ബ​ർ യു​ഗ​ത്തി​ന് മുമ്പ് ഇവിടെ എ​ല്ലാ​വ​രും ഹി​ന്ദു​ക്ക​ളാ​യി​രു​ന്നു​വെ​ന്നും ഹി​മ​ന്ദ മ​റു​പ​ടി പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് ക്ഷേ​ത്ര നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​വ​രെ വ​ർ​ഗീ​യ​മാ​യി കാ​ണു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. മ​ന്ദി​റു​ക​ൾ മാ​ത്രം എ​ന്തി​ന്..? പ​ഴ​യ ക്ഷേ​ത്ര​ങ്ങ​ൾ പു​ന​ർ​നി​ർ​മി​ച്ചാ​ൽ എ​ന്താ​ണ് തെ​റ്റ്. ഞ​ങ്ങ​ൾ ഹി​ന്ദു​വാ​ണ്. ഹി​ന്ദു​വാ​യ ഞാ​ൻ എ​ല്ലാ മ​തേ​ത​ര​രേ​ക്കാ​ളും കൂ​ടു​ത​ൽ മ​തേ​ത​ര​നാ​ണെ​ന്നും ഹി​മ​ന്ത കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.