കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ഒ​രു വ്യ​ക്തി​യു​ടെ ദൈ​വി​ക അ​വ​കാ​ശ​മ​ല്ല: പ്ര​ശാ​ന്ത് കി​ഷോ​ർ
കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ഒ​രു വ്യ​ക്തി​യു​ടെ ദൈ​വി​ക അ​വ​കാ​ശ​മ​ല്ല: പ്ര​ശാ​ന്ത് കി​ഷോ​ർ
Thursday, December 2, 2021 4:04 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ ഒ​ളി​യ​മ്പു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ജ്ഞ​ൻ പ്ര​ശാ​ന്ത് കി​ഷോ​ർ. രാ​ജ്യ​ത്ത് ശ​ക്ത​മാ​യ ഒ​രു പ്ര​തി​പ​ക്ഷ​ത്തി​ന് കോ​ൺ​ഗ്ര​സ് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. എ​ന്നാ​ൽ ഒ​രു വ്യ​ക്തി​ക്കും അ​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "ദൈ​വി​ക അ​വ​കാ​ശം' ഇ​ല്ലെ​ന്ന് പ്ര​ശാ​ന്ത് കി​ഷോ​ർ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ആ​ശ​യ​വും പാ​ർ​ട്ടി​യു​ടെ സ്ഥാ​ന​വും നി​ർ​ണാ​യ​ക​മാ​ണ്. പ​ക്ഷേ ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തി​നി​ടെ ന​ട​ന്ന 90 ശ​ത​മാ​നം തെ​ര​ഞ്ഞെ​ടു​പ്പി​ലും കോ​ൺ​ഗ്ര​സ് പ​രാ​ജ​യ​പ്പെ​ട്ടു നി​ൽ​ക്കു​ക​യാ​ണ്. പ്ര​തി​പ​ക്ഷ നേ​തൃ​ത്വ​ത്തെ ജ​നാ​ധി​പ​ത്യ​പ​ര​മാ​യാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്നും പ്ര​ശാ​ന്ത് കി​ഷോ​ർ‌ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.