വി​ദ്യാ​ർ​ഥി​ക​ളു​ടെ ബ​സ് ചാ​ർ​ജ് വ​ർ​ധ​ന​വ്: ച​ർ​ച്ച തു​ട​രു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി
വി​ദ്യാ​ർ​ഥി​ക​ളു​ടെ ബ​സ് ചാ​ർ​ജ് വ​ർ​ധ​ന​വ്: ച​ർ​ച്ച തു​ട​രു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി
Thursday, December 2, 2021 10:14 PM IST
തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ ക​ൺ​സ​ഷ​ൻ നി​ല​വി​ലെ രീ​തി​യി​ൽ തു​ട​ര​ണ​മെ​ന്ന വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യ​ത്തി​ൽ സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​മാ​യും ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ ക​മ്മീ​ഷ​നു​മാ​യും ച​ർ​ച്ച ചെ​യ്ത ശേ​ഷം അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു.

ബ​സ് ചാ​ർ​ജ് വ​ർ​ധ​ന​വ് സം​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വും പൊ​തു വി​ദ്യാ​ഭ്യാ​സ തൊ​ഴി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യും ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ക​ൺ​സ​ഷ​ൻ നി​ല​വി​ലു​ള്ള​തു​പോ​ലെ തു​ട​ര​ണ​മെ​ന്ന് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ മി​നി​മം ചാ​ർ​ജ് നി​ല​വി​ലു​ള്ള ഒ​രു രൂ​പ​യി​ൽ നി​ന്ന് ആ​റ് രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ൺ​സ​ഷ​ൻ നി​ര​ക്ക് 50 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്നു​മാ​യി​രു​ന്നു സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യം.

ബ​സ് നി​ര​ക്ക് നി​ർ​ദ്ദേ​ശി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ ബ​സ് ചാ​ർ​ജ് അ​ഞ്ച് രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്ക​ണം എ​ന്നാ​യി​രു​ന്നു. 2012-ലാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ മി​നി​മം ബ​സ് ചാ​ർ​ജ് 50 പൈ​സ​യി​ൽ നി​ന്നും ഒ​രു രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ച​ത്.

ഡീ​സ​ലി​ന്‍റെ​യും അ​നു​ബ​ന്ധ ഘ​ട​ക​ങ്ങ​ളു​ടെ​യും വി​ല​വ​ർ​ധ​ന പ​രി​ഗ​ണി​ച്ച് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ സ്വ​കാ​ര്യ ബ​സു​ട​മ സം​ഘ​ട​ന​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​ക​യും ഇ​തു സം​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളെ​ക്കൂ​ടി വി​ശ്വാ​സ​ത്തി​ലെ​ടു​ത്തേ തീ​രു​മാ​നി​ക്കൂ എ​ന്നും ഗ​താ​ഗ​ത മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് വി​ദ്യാ​ർ​ഥി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി മ​ന്ത്രി​മാ​ർ ച​ർ​ച്ച ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.