ഒ​മി​ക്രോ​ണ്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണം: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
ഒ​മി​ക്രോ​ണ്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണം: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
Thursday, December 2, 2021 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: അ​യ​ല്‍ സം​സ്ഥാ​ന​മാ​യ ക​ര്‍​ണാ​ട​ക​യി​ല്‍ അ​തി​തീ​വ്ര​വ്യാ​പ​ന ശേ​ഷി​യു​ള്ള കോ​വി​ഡ് വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച സ്ഥി​തി​ക്ക് എ​ല്ലാ​വ​രും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്.

സം​സ്ഥാ​നം മു​ന്നൊ​രു​ക്ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍, പോ​ലീ​സ്, ജി​ല്ലാ ഭ​ര​ണ​കൂ​ടം എ​ന്നി​വ​ര്‍ ഒ​ത്തൊ​രു​മി​ച്ച് പ്ര​വ​ര്‍​ത്തി​ക്കും. ഉ​യ​ര്‍​ന്ന റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​വ​രു​ന്ന​വ​ര്‍​ക്ക് പ​രി​ശോ​ധ​ന​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​ണ്.

കേ​ന്ദ്ര മാ​ര്‍​ഗ​നി​ര്‍​ദേ​ശ പ്ര​കാ​രം റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന​വ​ര്‍​ക്ക് ഏ​ഴ് ദി​വ​സം ക്വാ​റ​ന്‍റൈ​നും ഏ​ഴ് ദി​വ​സം സ്വ​യം നി​രീ​ക്ഷ​ണ​വു​മാ​ണ്. അ​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന​വ​രി​ല്‍ ര​ണ്ട് ശ​ത​മാ​നം പേ​രെ പ​രി​ശോ​ധി​ക്കു​ന്ന​താ​ണ്. അ​വ​രി​ല്‍ നെ​ഗ​റ്റീ​വാ​കു​ന്ന​വ​ര്‍​ക്ക് 14 ദി​വ​സം സ്വ​യം നി​രീ​ക്ഷ​ണ​മാ​ണു​ള്ള​ത്. പോ​സീ​റ്റീ​വാ​യാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വാ​ര്‍​ഡു​ക​ളി​ലേ​ക്ക് മാ​റ്റു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

വാ​ക്‌​സി​ന്‍ എ​ടു​ക്കു​ക​യെ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​തി​രോ​ധം. അ​തു​പോ​ലെ അ​ടി​സ്ഥാ​ന സു​ര​ക്ഷാ മാ​ര്‍​ഗ​ങ്ങ​ളും പി​ന്തു​ട​ര​ണം. റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് സം​സ്ഥാ​ന​ത്ത് വ​ന്ന​വ​രു​ടെ ജ​നി​ത​ക ശ്രേ​ണീ​ക​ര​ണ പ​രി​ശോ​ധ​ന​യി​ല്‍ ഇ​തു​വ​രെ ഒ​മി​ക്രോ​ണ്‍ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ സ​ജ്ജ​മാ​യു​ള്ള ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ സം​ഘം യാ​ത്ര​ക്കാ​ര്‍​ക്ക് എ​ല്ലാ സ​ഹാ​യ​വും ന​ല്‍​കും. ഡെ​ല്‍​റ്റ വ​ക​ഭേ​ദ​ത്തേ​ക്കാ​ള്‍ വ​ള​രെ വ​ലി​യ വ്യാ​പ​ന ശേ​ഷി​യു​ള്ള​തി​നാ​യ​തി​നാ​ല്‍ ഒ​മി​ക്രോ​ണ്‍ ബാ​ധി​ച്ചാ​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് ആ​ശു​പ​ത്രി ചി​കി​ത്സ ആ​വ​ശ്യ​മാ​യി വ​ന്നേ​ക്കും. അ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യം ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ ന​മു​ക്ക് ക​രു​ത​ലു​ണ്ടാ​ക​ണം. സം​സ്ഥാ​നം എ​ല്ലാ​യി​പ്പോ​ഴും രോ​ഗ​വ്യാ​പ​നം അ​തി​വേ​ഗ​ത്തി​ല്‍ കൂ​ടു​ന്ന​ത് ത​ട​യാ​നാ​ണ് ശ്ര​മി​ച്ച​ത്.

വാ​ക്‌​സി​നേ​ഷ​ന്‍ പ്ര​തി​രോ​ധം ന​ല്‍​കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് 96.3 ശ​ത​മാ​നം പേ​ര്‍​ക്ക് ആ​ദ്യ ഡോ​സ് വാ​ക്‌​സി​നും 65.8 ശ​ത​മാ​നം പേ​ര്‍​ക്ക് ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നും ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തി​നോ​ടൊ​പ്പം ശ​രി​യാ​യ രീ​തി​യി​ല്‍ മാ​സ്‌​ക് ധ​രി​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക, കൈ​ക​ള്‍ ഇ​ട​യ്ക്കി​ട​യ്ക്ക് സോ​പ്പോ സാ​നി​റ്റൈ​സ​റോ ഉ​പ​യോ​ഗി​ച്ച് ശു​ചി​യാ​ക്കു​ക എ​ന്നി​വ കു​റേ​ക്കൂ​ടി ശ​ക്ത​മാ​ക്ക​ണ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.