കോ​വി​ഡ് നാ​ലാം ത​രം​ഗം ആ​ഞ്ഞ​ടി​ക്കു​ന്നു; ജ​ർ​മ​നി​യി​ൽ വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​വ​ർ​ക്ക് നി​യ​ന്ത്ര​ണം
കോ​വി​ഡ് നാ​ലാം ത​രം​ഗം ആ​ഞ്ഞ​ടി​ക്കു​ന്നു; ജ​ർ​മ​നി​യി​ൽ വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​വ​ർ​ക്ക് നി​യ​ന്ത്ര​ണം
Friday, December 3, 2021 7:44 AM IST
ബെ​ർ​ലി​ൻ: കോ​വി​ഡ്-19 നാ​ലാം ത​രം​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച് ജ​ർ​മ​നി. ദേ​ശീ​യ ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​ന​മെ​ന്ന് സ്ഥാ​ന​മൊ​ഴി​യു​ന്ന ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ആം​ഗ​ല മെ​ർ​ക്ക​ൽ പ​റ​ഞ്ഞു.

റെ​സ്റ്റോ​റ​ന്‍റു​ക​ൾ, സി​നി​മാ​ശാ​ല​ക​ൾ, ഒ​ഴി​വു​സ​മ​യ സൗ​ക​ര്യ​ങ്ങ​ൾ, നി​ര​വ​ധി ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കു​ക​യോ അ​ടു​ത്തി​ടെ കോ​വി​ഡി​ൽ നി​ന്ന് മു​ക്തി നേ​ടു​ക​യോ ചെ​യ്ത​വ​രെ മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ. ഫെ​ബ്രു​വ​രി​യോ​ടെ വാ​ക്സി​നേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കു​മെ​ന്നും മെ​ർ​ക്ക​ൽ പ​റ​ഞ്ഞു.

ജ​ർ​മ​നി​യി​ലെ നാ​ലാ​മ​ത്തെ കോ​വി​ഡ് ത​രം​ഗ​മാ​ണ് ഇ​തു​വ​രെ​യു​ള്ള​തി​ൽ ഏ​റ്റ​വും തീ​വ്ര​മാ​യ​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 388 മ​ര​ണ​ങ്ങ​ൾ കൂ​ടി രേ​ഖ​പ്പെ​ടു​ത്തി. ഒ​മി​ക്രോ​ൺ വ​ക​ഭേ​ദ​ത്തി​ന്‍റെ വ്യാ​പ​ന​ത്തി​ലും രാ​ജ്യം ആ​ശ​ങ്ക​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.