സന്ദീപ് വധം: പരസ്പരം ആരോപണം ഉന്നയിച്ചു സിപിഎമ്മും ബിജെപിയും
സന്ദീപ് വധം: പരസ്പരം ആരോപണം ഉന്നയിച്ചു സിപിഎമ്മും ബിജെപിയും
Friday, December 3, 2021 10:50 AM IST
തി​രു​വ​ല്ല: പെ​രി​ങ്ങ​ര ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി പി.​ബി. സ​ന്ദീ​പ് കു​മാ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു സി​പി​എം ഏ​രി​യാ ക​മ്മി​റ്റി ആ​ഹ്വാ​ന ചെയ്ത ഹർത്താൽ തി​രു​വ​ല്ല​യി​ല്‍ സന്പൂർണം. ന​ഗ​ര​സ​ഭ​യി​ലും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​ണ് ഹ​ര്‍​ത്താ​ല്‍ ആ​ച​രി​ക്കു​ന്ന​ത്. രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് ഹ​ര്‍​ത്താ​ല്‍. ക​ട​ക​മ്പോ​ള​ങ്ങ​ള്‍ അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​ണ്.

ദീ​ര്‍​ഘ​ദൂ​ര ബ​സ് സ​ര്‍​വീ​സു​ക​ള്‍ തി​രു​വ​ല്ല വ​ഴി ഓ​ടു​ന്നു​ണ്ട്. ടാ​ക്‌​സി, ഓ​ട്ടോ​റി​ക്ഷ സ​ര്‍​വീ​സു​ക​ള്‍ മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. സ്വ​കാ​ര്യ ബ​സോ​ട്ടം നി​ല​ച്ചു. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തി​ലു​ണ്ട്. ഹ​ര്‍​ത്താ​ല്‍ ആ​ഹ്വാ​നം രാ​ത്രി വൈ​കി ആ​യി​രു​ന്ന​തി​നാ​ല്‍ രാ​വി​ലെ വി​വ​രം അ​റി​യാ​തെ എ​ത്തി​യ​വ​ര്‍ കു​ടു​ങ്ങി.

ക​ട​ക​ളി​ല്‍ ചി​ല​തു രാ​വി​ലെ തു​റ​ന്നി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് അ​ട​ച്ചു. ക​ട​പ്ര, പെ​രി​ങ്ങ​ര, നി​ര​ണം, നെ​ടു​മ്പ്രം, കു​റ്റൂ​ര്‍ പ​ഞ്ചാ​യ​ത്ത് അ​തി​ര്‍​ത്തി​ക​ളി​ലും ഹ​ര്‍​ത്താ​ല്‍ ആ​ച​രി​ക്കു​ക​യാ​ണെന്നു സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി ഫ്രാ​ന്‍​സി​സ് വി. ​ആ​ന്‍റണി പ​റ​ഞ്ഞു.

ആ​ര്‍​എ​സ്എ​സ്. ഗു​ണ്ട​ക​ളാ​ണ് അ​സൂ​ത്രി​ത​മാ​യി സ​ന്ദീ​പി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെന്നു സി​പി​എം ആ​രോ​പി​ച്ചു. കൊ​ല​പാ​ത​ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്നു പ്ര​ക​ട​ന​ങ്ങ​ളും യോ​ഗ​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും.

ഒ​രു ത​ര​ത്തി​ലു​ള്ള രാ​ഷ്‌ട്രീയ സം​ഘ​ര്‍​ഷ​വും നി​ല​വി​ല്ലാ​തി​രു​ന്ന പ്ര​ദേ​ശ​ത്ത് ആ​ര്‍​എ​സ്എ​സ് ക്രി​മി​ന​ല്‍ സം​ഘം ബോ​ധ​പൂ​ര്‍​വം കൊ​ല​പാ​ത​കം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു ആ​രോ​പി​ച്ചു. സ​ന്ദീ​പി​ന്‍റെ ശ​രീ​ര​ത്തി​ല്‍ നി​ര​വ​ധി കു​ത്തേ​റ്റി​ട്ടു​ണ്ട്. വ​ള​രെ ആ​സൂ​ത്രി​ത​മാ​യി കൊ​ല​പാ​ത​കം ന​ട​ത്തു​ക​യാ​യി​രു​ന്നു എ​ന്ന​തി​നു തെ​ളി​വാ​ണ് ഇ​ത്. സം​ഘ​ര്‍​ഷം സൃ​ഷ്ടി​ച്ചു നാ​ട്ടി​ല്‍ അ​രാ​ജ​ക​ത്വം വ​ള​ര്‍​ത്താ​നാ​ണ് ഇ​ക്കൂ​ട്ട​രു​ടെ ശ്ര​മം.

അ​ക്ര​മ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ബി​ജെ​പി, ആ​ര്‍​എ​സ്എ​സ് ക്രി​മി​ന​ല്‍ സം​ഘ​ത്തി​ന്‍റെ ചെ​യ്തി​ക​ളി​ല്‍ മ​നം​മ​ടു​ത്തു നി​ര​വ​ധി​യാ​ളു​ക​ളാ​ണ് അ​ടു​ത്ത ​കാ​ല​ത്തു സി​പി​എ​മ്മു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ ത​യാ​റാ​യ​തെ​ന്ന് ഉ​ദ​യ​ഭാ​നു ചൂ​ണ്ടി​ക്കാ​ട്ടി. അ​തി​ല്‍ വി​റളി പൂ​ണ്ടാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തെന്നു സം​ശ​യി​ക്കു​ന്നു. അ​ക്ര​മി സം​ഘ​ത്തെ സ​മൂ​ഹ​ത്തി​ല്‍ ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഉ​ദ​യ​ഭാ​നു ആ​വ​ശ്യ​പ്പെ​ട്ടു.

പെ​രി​ങ്ങ​ര ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബി​ജെ​പി​ക്കോ സം​ഘ​പ​രി​വാ​ര്‍ സം​ഘ​ട​ന​ക​ള്‍​ക്കോ പ​ങ്കി​ല്ലെ​ന്നു നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു. സം​ഭ​വം ബി​ജെ​പി​യു​ടെ ത​ല​യി​ല്‍ കെ​ട്ടി​വ​യ്ക്കാ​നു​ള്ള ശ്ര​മ​മാ​ണ് സി​പി​എം ന​ട​ത്തു​ന്ന​തെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ. സൂ​ര​ജ് പ​റ​ഞ്ഞു.

പി​ടി​യി​ലാ​യ​വ​രു​ടെ രാഷ്‌ട്രീയ ചാ​യ് വ് ​വ്യ​ക്ത​മാ​യി അ​ന്വേ​ഷി​ക്കേ​ണ്ട​താ​ണ്. ഇ​വ​രി​ല്‍ ചി​ല​ര്‍ നേ​ര​ത്തെ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രാ​യി​രു​ന്നെ​ങ്കി​ലും നി​ല​വി​ല്‍ സ​ജീ​വ​മ​ല്ലെ​ന്നു സൂ​ര​ജ് ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.