തി​രു​വ​ല്ല​യി​ലെ കൊ​ല​പാ​ത​കം; പ്ര​തി​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ലെ​ത്തി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
തി​രു​വ​ല്ല​യി​ലെ കൊ​ല​പാ​ത​കം; പ്ര​തി​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ലെ​ത്തി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Friday, December 3, 2021 2:21 PM IST
പത്തനംതിട്ട: തി​രു​വ​ല്ല​യി​ൽ സി​പി​എം നേ​താ​വ് പി.​ബി. സ​ന്ദീ​പ് കു​മാ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ​ന്ദീ​പി​ന്‍റെ കൊ​ല​പാ​ത​കം ഹീ​ന​വും അ​പ​ല​പ​നീ​യ​വു​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

നി​ഷ്ഠൂ​ര​മാ​യ ഈ ​കൊ​ല​പാ​ത​ക​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തു​മെ​ന്നും കൊ​ല​യ്ക്ക് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രെ​യും നി​യ​മ​ത്തി​ന് മു​ന്നി​ലെ​ത്തി​ക്കാ​ൻ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മേ​ഖ​ല​യി​ലെ അം​ഗീ​കാ​ര​മു​ള്ള രാ​ഷ്ട്രി​യ​നേ​താ​വാ​യി​രു​ന്നു സ​ന്ദീ​പെ​ന്നും പൊ​തു​പ്ര​വ​ർ​ത്ത​ക​നെ​ന്ന നി​ല​യി​ലും ജ​ന​പ്ര​തി​നി​ധി​യെ​ന്ന നി​ല​യി​ലും ജ​ന​ങ്ങ​ളു​മാ​യി അ​ടു​ത്ത് ഇ​ട​പ​ഴ​കു​ക​യും അം​ഗീ​കാ​രം നേ​ടു​ക​യും ചെ​യ്ത സ​ഖാ​വാ​യി​രു​ന്നു സ​ന്ദീ​പെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. സ​ന്ദീ​പി​ന്‍റെ വേ​ർ​പാ​ട് കാ​ര​ണം തീ​രാ​ന​ഷ്ടം അ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ത്തി​ന്‍റെ ദു​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു​വെ​ന്ന് പ​റ​ഞ്ഞാ​ണ് മു​ഖ്യ​മ​ന്ത്രി വാ​ക്കു​ക​ൾ അ​വ​സാ​നി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.