ഗാലെയിലും ജയിച്ച് ലങ്ക; പരമ്പര
ഗാലെയിലും ജയിച്ച് ലങ്ക; പരമ്പര
Friday, December 3, 2021 3:12 PM IST
ഗാലെ: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ശ്രീലങ്കയ്ക്ക് ജയം. 164 റണ്‍സിന് വിജയം നേടിയ ലങ്ക രണ്ടു മത്സര പരമ്പര 2-0 എന്ന നിലയിൽ സ്വന്തമാക്കി. ജയിക്കാൻ 297 റണ്‍സ് വേണ്ടിയിരുന്ന വിൻഡീസ് അവസാന ദിനം 132 റണ്‍സിന് ഓൾഔട്ടായി. അഞ്ച് വിക്കറ്റ് വീതം നേടിയ രമേഷ് മെൻഡിസ്, ലസിത് എമ്പുൽദേനിയ എന്നിവരാണ് വിൻഡീസിനെ തകർത്തത്.

328/8 എന്ന നിലയിൽ അവസാനദിനം ബാറ്റിംഗ് തുടങ്ങിയ ലങ്ക 345/9 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. 39 റണ്‍സ് നേടിയ എമ്പുൽദേനിയയുടെ വിക്കറ്റ് വീണതോടെ ലങ്ക ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. 155 റണ്‍സ് നേടി പുറത്താകാതെ നിന്ന ധനഞ്ജയ ഡിസിൽവയുടെ ഇന്നിംഗ്സാണ് ലങ്കയ്ക്ക് 296 റണ്‍സ് ലീഡ് സമ്മാനിച്ചത്.

ജയം അസാധ്യായിരുന്ന വിൻഡീസ്, തോൽവി ഒഴിവാക്കാനാണ് രണ്ടാം ഇന്നിംഗ്സിന്‍റെ തുടക്കം മുതൽ ശ്രമിച്ചത്. എന്നാൽ മുൻനിരക്കാർക്ക് തിളങ്ങാൻ കഴിയാതെ വന്നതോടെ സമ്മർദ്ദത്തിനായി. 44 റണ്‍സ് നേടിയ ബോണറും 36 റണ്‍സ് നേടിയ ബ്ലാക്‌വുഡും മാത്രമാണ് പൊരുതി നിന്നത്. ആറ് പേർ രണ്ടക്കം കാണാതെ പുറത്തായി.

സ്കോർ: ശ്രീലങ്ക ഒന്നാം ഇന്നിംഗ്സ് 204, രണ്ടാം ഇന്നിംഗ്സ് 345/9 ഡിക്ലയേർഡ്. വിൻഡീസ് ഒന്നാം ഇന്നിംഗ്സ് 253, രണ്ടാം ഇന്നിംഗ്സ് 132.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.