യാ​ത്ര​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി വ​ര​വേ​ല്‍​ക്കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് സ​ജ്ജ​മെ​ന്ന് വീ​ണാ ജോ​ര്‍​ജ്
യാ​ത്ര​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി വ​ര​വേ​ല്‍​ക്കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് സ​ജ്ജ​മെ​ന്ന് വീ​ണാ ജോ​ര്‍​ജ്
Friday, December 3, 2021 5:06 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക​ത്ത് പ​ല രാ​ജ്യ​ങ്ങ​ളി​ലും ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ യാ​ത്ര​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി വ​ര​വേ​ല്‍​ക്കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് സ​ജ്ജ​മാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്.

വ​ള​രെ നേ​ര​ത്തെ രോ​ഗ​ബാ​ധി​ത​രെ ക​ണ്ടെ​ത്തു​ന്ന​തി​നും അ​വ​ര്‍​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നും അ​തി​ലൂ​ടെ രോ​ഗ വ്യാ​പ​നം ത​ട​യു​ക​യു​ക​യു​മാ​ണ് ല​ക്ഷ്യം. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തു​ന്ന​വ​രി​ല്‍ പോ​സി​റ്റീ​വാ​കു​ന്ന​വ​രെ ആ​ശു​പ​ത്രി​ക​ളി​ലെ പ്ര​ത്യേ​ക വാ​ര്‍​ഡി​ലേ​ക്കും റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന​വ​രി​ല്‍ നെ​ഗ​റ്റീ​വാ​കു​ന്ന​വ​രെ ഹോം ​ക്വാ​റ​ന്‍റൈ​ലേ​ക്കു​മാ​ണ് മാ​റ്റു​ന്ന​ത്.

അ​ല്ലാ​ത്ത​വ​ര്‍​ക്ക് സ്വ​യം നി​രീ​ക്ഷ​ണ​മാ​ണ്. വി​മാ​ന​ത്തി​ല്‍ ക​യ​റു​ന്ന​ത് മു​ത​ല്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ലും വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ഴും വീ​ട്ടി​ലെ​ത്തി​യ ശേ​ഷ​വും ജാ​ഗ്ര​ത തു​ട​രേ​ണ്ട​താ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

എ​യ​ര്‍​പോ​ര്‍​ട്ടു​ക​ളി​ല്‍ യാ​ത്ര​ക്കാ​രു​ടെ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്കും ആ​രോ​ഗ്യ നി​ല വി​ല​യി​രു​ത്തു​ന്ന​തി​നും കി​യോ​സ്‌​കു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച് എ​യ​ര്‍​പോ​ര്‍​ട്ടു​ക​ളി​ല്‍ അ​ഞ്ച് മു​ത​ല്‍ 10 വ​രെ കി​യോ​സ്‌​കു​ക​ള്‍ ഒ​രു​ക്കു​ന്ന​താ​ണ്.

പി​പി​ഇ കി​റ്റ് ധ​രി​ച്ച് എ​ല്ലാ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചാ​ണ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ സേ​വ​നം ന​ല്‍​കു​ക. ഗ​ര്‍​ഭി​ണി​ക​ള്‍, പ്ര​സ​വം ക​ഴി​ഞ്ഞ അ​മ്മ​മാ​രും കു​ഞ്ഞു​ങ്ങ​ളും, 10 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, മ​റ്റ് ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​ര്‍, വ​യോ​ജ​ന​ങ്ങ​ള്‍, ഇ​വ​രു​മാ​യി വ​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍​ക്ക് പ​രി​ശോ​ധ​ന​യ്ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന​താ​ണ്.

പോ​സി​റ്റീ​വാ​യ​വ​രെ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ ആം​ബു​ല​ന്‍​സി​ന്‍ പ്ര​ത്യേ​ക വാ​ര്‍​ഡു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​താ​ണ്. ഇ​തി​നാ​യി 108 ആം​ബു​ല​ന്‍​സു​ക​ള്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. നെ​ഗ​റ്റീ​വാ​യ​വ​ര്‍​ക്ക് അ​വ​രു​ടെ വാ​ഹ​ന​ത്തി​ല്‍ വീ​ടു​ക​ളി​ല്‍ ക്വാ​റ​ന്‍റൈ​നി​ലേ​ക്ക് പോ​കാ​വു​ന്ന​താ​ണ്. ആ ​വാ​ഹ​ന​ത്തി​ല്‍ ഡ്രൈ​വ​ര്‍ മാ​ത്ര​മേ ഉ​ണ്ടാ​കാ​ന്‍ പാ​ടു​ള്ളൂ.

യാ​ത്ര​ക്കാ​ര്‍ പു​റ​കി​ല​ത്തെ സീ​റ്റി​ലി​രി​ക്ക​ണം. യാ​ത്ര​ക്കാ​രും ഡ്രൈ​വ​റും ത​മ്മി​ല്‍ നേ​രി​ട്ട് സ​മ്പ​ര്‍​ക്കം വ​രാ​തി​രി​ക്കാ​ന്‍ പ്ലാ​സ്റ്റി​ക്കോ മ​റ്റോ ഉ​പ​യോ​ഗി​ച്ച് പാ​ര്‍​ട്ടീ​ഷ​ന്‍ ചെ​യ്യ​ണം. ഡ്രൈ​വ​ര്‍ മാ​സ്‌​കും ഫേ​സ് ഷീ​ല്‍​ഡും ശ​രി​യാ​യ വി​ധം ധ​രി​ക്ക​ണം. ഒ​രു കാ​ര​ണ​വ​ശാ​ലും വാ​ഹ​നം വ​ഴി​യി​ല്‍ നി​ര്‍​ത്തി ക​ട​ക​ളി​ലോ മ​റ്റോ ക​യ​റ​രു​ത്. യാ​ത്ര​ക്കാ​രെ എ​ത്തി​ച്ച ശേ​ഷം വാ​ഹ​നം സാ​നി​റ്റൈ​സ് ചെ​യ്യ​ണം.

ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​ര്‍ വീ​ട്ടി​ല്‍ പ്ര​ത്യേ​ക​മാ​യി ടോ​യി​ല​റ്റ് സൗ​ക​ര്യ​മു​ള്ള മു​റി​യി​ല്‍ ത​ന്നെ ക​ഴി​യ​ണം. വാ​യൂ സ​ഞ്ചാ​രം ക​ട​ക്കു​ന്ന മു​റി​യാ​യി​രി​ക്ക​ണം. ക്വാ​റ​ന്‍റൈ​നി​ലു​ള്ള കാ​ല​യ​ള​വി​ല്‍ ഒ​രു കാ​ര​ണ​വ​ശാ​ലും മ​റ്റു​ള്ള​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​മു​ണ്ടാ​ക​രു​ത്.

ഏ​ഴ് ദി​വ​സം ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞ ശേ​ഷം എ​ട്ടാം ദി​വ​സം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​താ​ണ്. വീ​ട്ടി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​മ്പോ​ള്‍ പോ​സി​റ്റീ​വാ​യാ​ല്‍ വീ​ട്ടി​ലു​ള്ള എ​ല്ലാ​വ​രേ​യും പ​രി​ശോ​ധി​ക്കു​ന്ന​താ​ണ്.

നെ​ഗ​റ്റീ​വാ​ണെ​ങ്കി​ല്‍ വീ​ണ്ടും ഏ​ഴ് ദി​വ​സം സ്വ​യം നി​രീ​ക്ഷി​ക്ക​ണം. സ്വ​യം നി​രീ​ക്ഷ​ണ സ​മ​യ​ത്ത് ആ​ള്‍​ക്കൂ​ട്ട​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലോ ച​ട​ങ്ങു​ക​ളി​ലോ പോ​ക​രു​ത്. വീ​ട്ടി​ലും പു​റ​ത്തും ശ​രി​യാ​യ വി​ധം മാ​സ്‌​ക് ധ​രി​ക്ക​ണം. എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ച്ചാ​ല്‍ ഒ​മി​ക്രോ​ണെ പ്ര​തി​രോ​ധി​ക്കാ​നാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.