രാ​ജ്യ​ത്ത് 40 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് ബൂ​സ്റ്റ​ർ ഡോ​സ് ന​ൽ​കാ​ൻ ശി​പാ​ർ​ശ
രാ​ജ്യ​ത്ത് 40 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് ബൂ​സ്റ്റ​ർ ഡോ​സ് ന​ൽ​കാ​ൻ ശി​പാ​ർ​ശ
Friday, December 3, 2021 5:21 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 40 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍റെ ബൂ​സ്റ്റ​ർ ഡോ​സ് ന​ൽ​കാ​ൻ ശി​പാ​ർ​ശ. ഇ​ന്ത്യ​ൻ സാ​ർ​സ് കോ​വ് 2 ജി​നോ​മി​ക്സ് സി​ക്വ​ൻ​സിം​ഗ് ക​ണ്‍​സോ​ർ​ഷ്യം(​ഐ​എ​ൻ​എ​സ്എ​സി​ഒ​ജി) ആ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ഇ​ക്കാ​ര്യം ശി​പാ​ർ​ശ ചെ​യ്ത​ത്.

കൊ​റോ​ണ വൈ​റ​സി​ന്‍റെ ജ​നി​ത​ക വ്യ​തി​യാ​ന​ങ്ങ​ളെ കു​റി​ച്ച് പ​ഠി​ക്കു​ന്ന 28 ലാ​ബോ​ട്ട​റി​ക​ളു​ടെ ക​ണ്‍​സോ​ർ​ഷ്യ​മാ​ണ് ഐ​എ​ൻ​എ​സ്എ​സി​ഒ​ജി. കൊ​റോ​ണ വൈ​റ​സി​ന്‍റെ ഏ​റ്റ​വും പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണ്‍ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ശി​പാ​ർ​ശ.

രാ​ജ്യ​ത്ത് ര​ണ്ടു​പേ​ർ​ക്കാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​തു​വ​രെ വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത​തും എ​ന്നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​വ​രും ഉ​ൾ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് വാ​ക്സി​ൻ ന​ൽ​കു​ക, 40 വ​യ​സി​നും അ​തി​നു മു​ക​ളി​ലും പ്രാ​യ​മു​ള്ള​വ​ർ​ക്ക് ബൂ​സ്റ്റ​ർ ഡോ​സ് ന​ൽ​കു​ക എ​ന്നീ ശി​പാ​ർ​ശ​ക​ളാ​ണ് സ​ർ​ക്കാ​രി​ന് മു​ന്നി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.