അ​ഗ​ർ​വാ​ളി​ന് സെ​ഞ്ചു​റി; മി​ക​ച്ച സ്കോ​ർ തേ​ടി ഇ​ന്ത്യ
അ​ഗ​ർ​വാ​ളി​ന് സെ​ഞ്ചു​റി; മി​ക​ച്ച സ്കോ​ർ തേ​ടി ഇ​ന്ത്യ
Friday, December 3, 2021 6:05 PM IST
മും​ബൈ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ മി​ക​ച്ച സ്കോ​റി​നാ​യി ഇ​ന്ത്യ പൊ​രു​തു​ന്നു. ന​ന​ഞ്ഞ ഔ​ട്ട്ഫീ​ൽ​ഡ് മൂ​ലം വൈ​കി തു​ട​ങ്ങി​യ മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ​ദി​നം അ​വ​സാ​നി​ക്കു​മ്പോ​ൾ ഇ​ന്ത്യ 221/4 എ​ന്ന നി​ല​യി​ലാ​ണ്. ക​രി​യ​റി​ലെ നാ​ലാം ടെ​സ്റ്റ് സെ​ഞ്ചു​റി കു​റി​ച്ച മാ​യ​ങ്ക് അ​ഗ​ർ​വാ​ളി​ന്‍റെ ഇ​ന്നിം​ഗ്സാ​ണ് ഇ​ന്ത്യ​യ്ക്ക് ക​രു​ത്താ​യ​ത്. 120 റ​ണ്‍​സോ​ടെ അ​ഗ​ർ​വാ​ളും 25 റ​ണ്‍​സു​മാ​യി സാ​ഹ​യും ക്രീ​സി​ലു​ണ്ട്.

ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് ഓ​പ്പ​ണ​ർ​മാ​ർ മി​ക​ച്ച തു​ട​ക്കം ന​ൽ​കി. ശു​ഭ്മാ​ൻ ഗി​ൽ-​അ​ഗ​ർ​വാ​ൾ സ​ഖ്യം 80 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. 44 റ​ണ്‍​സ് നേ​ടി​യ ഗി​ൽ പു​റ​ത്താ​യ​തി​ന് പി​ന്നാ​ലെ ചേ​തേ​ശ്വ​ർ പൂ​ജ​ര​യും ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്ലി​യും പൂജ്യത്തിന് വീ​ണ​ത് ഇ​ന്ത്യ​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. ഇ​തോ​ടെ വി​ക്ക​റ്റ് പോ​കാ​തെ 80 എ​ന്ന നി​ല​യി​ൽ നി​ന്നും ഇ​ന്ത്യ 80/3 എ​ന്ന നി​ല​യി​ലാ​യി.

ആ​ദ്യ ടെ​സ്റ്റി​ലെ മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യ ശ്രേ​യ​സ് അ​യ്യ​ർ (18) കൂ​ടി വീ​ണ​തോ​ടെ ഇ​ന്ത്യ ത​ക​ർ​ച്ച​യെ അ​ഭി​മു​ഖീ​ക​രി​ച്ചു. അ​ഞ്ചാം വി​ക്ക​റ്റി​ൽ സാ​ഹ​യു​മാ​യി ചേ​ർ​ന്ന് അ​ഗ​ർ​വാ​ൾ ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​ന്ത്യ​യു​ടെ സ്കോ​ർ 200 ക​ട​ത്തി​യ​ത്.

14 ഫോ​റും നാ​ല് സി​ക്സ​റു​ക​ളും അ​ട​ങ്ങി​യ​താ​യി​രു​ന്നു അ​ഗ​ർ​വാ​ളി​ന്‍റെ ഇ​ന്നിം​ഗ്സ്. കി​വീ​സി​നാ​യി ഇ​ടം​കൈ​യ​ൻ സ്പി​ന്ന​ർ അ​ജാ​സ് പ​ട്ടേ​ൽ നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.