കൊ​ല​യ്ക്കു​പ​ക​രം കൊ​ല സി​പി​എ​മ്മി​ന്‍റെ മു​ദ്രാ​വാ​ക്യ​മ​ല്ലെ​ന്ന് കോ​ടി​യേ​രി
കൊ​ല​യ്ക്കു​പ​ക​രം കൊ​ല സി​പി​എ​മ്മി​ന്‍റെ മു​ദ്രാ​വാ​ക്യ​മ​ല്ലെ​ന്ന് കോ​ടി​യേ​രി
Friday, December 3, 2021 7:27 PM IST
തി​രു​വ​ന​ന്ത​പു​രം: സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സ​ന്ദീ​പി​ന്‍റെ കൊ​ല​പാ​ത​കം ആ​സൂ​ത്രി​ത​മാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്കു മ​ട​ങ്ങി​യെ​ത്തി​യ​ശേ​ഷം ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ർ​എ​സ്എ​സ് ബി​ജെ​പി സം​ഘ​മാ​ണു കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ൽ. ഗൂ​ഢാ​ലോ​ച​ന​യ്ക്കു​ശേ​ഷ​മാ​ണു കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കാ​ളി​ക​ളാ​യ​വ​രെ ക​ണ്ടെ​ത്താ​ൻ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കൊ​ല​ന​ട​ത്തി സി​പി​എ​മ്മി​നെ അ​വ​സാ​നി​പ്പി​ക്കാ​നാ​കി​ല്ല. കൊ​ല​യ്ക്കു പ​ക​രം കൊ​ല എ​ന്ന​ത് സി​പി​എ​മ്മി​ന്‍റെ മു​ദ്രാ​വാ​ക്യ​മ​ല്ല. ഇ​ത്ത​ര​ക്കാ​രെ ജ​നം ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന 2016 നു ​ശേ​ഷം സി​പി​എ​മ്മി​ന്‍റെ ഇ​രു​പ​തു പ്ര​വ​ർ​ത്ത​ക​ർ ബി​ജെ​പി ആ​ർ​എ​സ്എ​സു​കാ​രു​ടെ കൊ​ല​ക്ക​ത്തി​ക്ക് ഇ​ര​യാ​യി. സ​ന്ദീ​പി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ൽ രാ​ഷ്ട്രീ​യ​മ​ല്ലെ​ന്നു പോ​ലീ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ട​തു ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ പോ​ലീ​സ് അ​ങ്ങ​നെ പ​റ​ഞ്ഞ​തു പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണെ​ന്നു കോ​ടി​യേ​രി പ​റ​ഞ്ഞു.

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം പ്രാ​ദേ​ശി​ക​മാ​യി ന​ട​ന്ന​താ​ണെ​ന്നും കൊ​ല​പാ​ത​ക​ത്തെ ത​ങ്ങ​ൾ അ​ന്നു ത​ന്നെ ത​ള്ളി​പ്പ​റ​ഞ്ഞി​രു​ന്ന​താ​യും കോ​ടി​യേ​രി പ​റ​ഞ്ഞു. എ​ന്നാ​ൽ ആ​രു​ടെ​യെ​ങ്കി​ലും നി​ർ​ദേ​ശ പ്ര​കാ​രം രാ​ഷ്ട്രീ​യ​കാ​ര​ണ​ങ്ങ​ളാ​ൽ ആ​രെ​യെ​ങ്കി​ലും പ്ര​തി​യാ​ക്കി​യാ​ൽ അ​തി​നെ എ​തി​ർ​ക്കേ​ണ്ടി വ​രു​മെ​ന്നും കോ​ടി​യേ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.