പെ​രി​യ ഇ​ര​ട്ട​ക്കൊ​ല കേ​സി​ൽ സി​ബി​ഐ കു​റ്റ​പ​ത്രം ന​ൽ​കി; പീ​താംബ​ര​ൻ ഒ​ന്നാം പ്ര​തി
പെ​രി​യ ഇ​ര​ട്ട​ക്കൊ​ല കേ​സി​ൽ സി​ബി​ഐ കു​റ്റ​പ​ത്രം ന​ൽ​കി; പീ​താംബ​ര​ൻ ഒ​ന്നാം പ്ര​തി
Friday, December 3, 2021 8:18 PM IST
കൊ​ച്ചി: പെ​രി​യ​യി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ ശ​ര​ത് ലാ​ലും കൃ​പേ​ഷും കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ സി​ബി​ഐ കു​റ്റ​പ​ത്രം ന​ൽ​കി. പെ​രി​യ​യി​ലേ​ത് രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​മാ​ണെ​ന്നും സി​ബി​ഐ കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​ഞ്ഞു.

സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വ് പീ​താംബ​ര​നാ​ണ് കേ​സി​ൽ ഒ​ന്നാം പ്ര​തി. ഉ​ദു​മ മു​ൻ എം​എ​ൽ​എ കെ.​വി. കു​ഞ്ഞി​രാ​മ​നും പ്ര​തി​പ്പ​ട്ടി​ക​യി​ലു​ണ്ട്. ആ​കെ 24 പ്ര​തി​ക​ളാ​ണ് കേ​സി​ലു​ള്ള​ത്. ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി​യ​ത് പീ​താം​ബ​ര​നെ ശ​ര​ത് ലാ​ൽ മ​ർ​ദ്ദി​ച്ച​തി​നു​ശേ​ഷ​മാ​ണ്. ശ​ര​ത് ലാ​ലി​ന്‍റെ ജ​ന​കീ​യ​ത​യും പ്ര​കോ​പ​ന​മാ​യെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

കു​ഞ്ഞി​രാ​മ​ൻ ഉ​ൾ​പ്പെ​ടെ 10 സി​പി​എം പ്ര​വ​ർ​ത്ത​ക​രെ​യാ​ണു സി​ബി​ഐ പു​തി​യ​താ​യി പ്ര​തി​ക​ളാ​യി ക​ണ്ടെ​ത്തി​യ​ത്. കു​ഞ്ഞി​രാ​മ​നു പു​റ​മേ പ​ന​യാ​ല്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​വി. ഭാ​സ്‌​ക​ര​ന്‍, സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​യ ഗോ​പ​ന്‍ വെ​ളു​ത്തോ​ളി, സ​ന്ദീ​പ് വെ​ളു​ത്തോ​ളി, രാ​ഘ​വ​ന്‍ വെ​ളു​ത്തോ​ളി എ​ന്നി​വ​രാ​ണു മ​റ്റു പ്ര​തി​ക​ൾ.

ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് സി​പി​എ​മ്മി​ന്‍റെ ഉ​ന്ന​ത നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ട്ട രാ​ഷ‌​ട്രീ​യ കൊ​ല​പാ​ത​ക​മാ​ണെ​ന്നു സി​ബി​ഐ​യു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.