ക​രി​ക്കു ക​ച്ച​വ​ട​ക്കാ​ര​ന് ആം​ബു​ല​ൻ​സ് ഓ​ടി​ക്കാ​ൻ മോ​ഹം, അ​പ​ക​ട​ത്തി​ൽ നാ​ലു​പേ​ർ​ക്കു പ​രി​ക്ക്
ക​രി​ക്കു ക​ച്ച​വ​ട​ക്കാ​ര​ന് ആം​ബു​ല​ൻ​സ് ഓ​ടി​ക്കാ​ൻ മോ​ഹം, അ​പ​ക​ട​ത്തി​ൽ നാ​ലു​പേ​ർ​ക്കു പ​രി​ക്ക്
Friday, December 3, 2021 9:16 PM IST
കോട്ടയം: നി​ർ​ത്തി​യി​ട്ടി​രു​ന്ന ആം​ബു​ല​ൻ​സ് ഓ​ടി​ക്കാ​നു​ള്ള ക​രി​ക്ക് വി​ൽ​പ്പ​ന​ക്കാ​ര​ന്‍റെ ശ്ര​മം അ​പ​ക​ട​ത്തി​ൽ ക​ലാ​ശി​ച്ചു. കി​ട​ങ്ങൂ​ർ-​ഏ​റ്റു​മാ​നൂ​ർ ബൈ​പ്പാ​സി​ൽ ക​ട്ട​ച്ചി​റ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ഇന്ന് വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ൽ നാ​ലു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യു​ടെ ആം​ബു​ല​ൻ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

രോ​ഗി​യെ ഇ​റ​ക്കി​യ​ശേ​ഷം തി​രി​കെ വ​രു​ന്ന വ​ഴി ഡ്രൈ​വ​ർ ക​രി​ക്കു കു​ടി​ക്കു​വാ​നാ​യി വാ​ഹ​നം റോ​ഡ​രി​കി​ൽ നി​ർ​ത്തി​യ​പ്പോ​ൾ ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ​മാ​റി​യ സ​മ​യ​ത്ത് ക​രി​ക്ക് വി​ൽ​പ്പ​ന​ക്കാ​ര​ൻ ആം​ബു​ല​ൻ​സി​ൽ ക​യ​റി വാ​ഹ​നം ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ഡ്രൈ​വ​ർ വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ൽ വാ​ഹ​ന​ത്തി​ൽ വെ​ച്ചി​രു​ന്നു. ആം​ബു​ല​ൻ​സ് സ്റ്റാ​ർ​ട്ട് ചെ​യ്ത ഗി​യ​ർ ഇ​ട്ട​തോ​ടെ വാ​ഹ​നം പി​ന്നോ​ട്ട് ഓ​ടു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ വ​ന്ന ര​ണ്ട ് ഓ​ട്ടോ​റി​ക്ഷ​ക​ളി​ലും നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കി​ലും ആം​ബു​ല​ൻ​സ് ഇ​ടി​ച്ചു​ക​യ​റി. ഒ​രു ഓ​ട്ടോ റോ​ഡി​ൽ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. ഓ​ട്ടോ​യി​ൽ ഉ​ണ്ട ായി​രു​ന്ന മൂ​ന്ന് യാ​ത്ര​ക്കാ​ർ​ക്കും നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ര​നും പ​രി​ക്കേ​റ്റു. ഇ​വ​രെ കി​ട​ങ്ങൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി ജ​ബാ​ർ, പാ​ലാ സ്വ​ദേ​ശി സ​ണ്ണി എ​ന്നി​വ​രു​ടെ​താ​ണ് ഓ​ട്ടോ​റി​ക്ഷ​ക​ൾ. കി​ട​ങ്ങൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.