ത​ല​ശേ​രി​യി​ൽ നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച് ബി​ജെ​പി പ്ര​ക​ട​നം
ത​ല​ശേ​രി​യി​ൽ നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച് ബി​ജെ​പി പ്ര​ക​ട​നം
Friday, December 3, 2021 9:13 PM IST
ത​ല​ശേ​രി: നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച് ത​ല​ശേ​രി​യി​ൽ ബി​ജെ​പി-​ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​ക​ട​നം. ത​ല​ശേ​രി​യി​ലെ ബി​ജെ​പി ഓ​ഫീ​സി​ന് മു​ന്നി​ൽ ഒ​ത്തു​ചേ​ർ​ന്ന പ്ര​വ​ർ​ത്ത​ക​ർ അ​വി​ടെ നി​ന്നും മു​ദ്രാ​വാ​ക്യം വി​ളി​യു​മാ​യി സി​പി​എം ഓ​ഫീ​സി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു.

മു​ന്നൂ​റോ​ളം ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​ല​ശേ​രി ടൗ​ണി​ൽ എ​ത്തി​യ​ത്. പോ​ലീ​സ് ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ ആ​ർ​എ​സ്എ​സ്, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും പ്ര​കോ​പ​ന മു​ദ്ര​വാ​ക്യം വി​ളി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ത​ല​ശേ​രി​യി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്.

മു​സ്‌​ലിം പ​ള്ളി​ക​ൾ ത​ക​ർ​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ക​ർ ഉ​യ​ർ​ത്തി​യ മു​ദ്രാ​വാ​ക്യം. കെ.​ടി. ജ​യ​കൃ​ഷ്ണ​ന്‍ അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​വ​മോ​ര്‍​ച്ച ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി ത​ല​ശേ​രി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച റാ​ലി​ക്കി​ടെ​യാ​ണ് മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന​ത്.

ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​ര​ഞ്ജി​ത്ത്, കെ.​പി. സ​ദാ​ന​ന്ദ​ന്‍, സം​സ്ഥാ​ന വ​ക്താ​വ് സ​ന്ദീ​പ് വ​ച​സ്പ​തി തു​ട​ങ്ങി​യ നേ​താ​ക്ക​ളാ​യി​രു​ന്ന വി​ദ്വേ​ഷ​മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ന്ന​പ്പോ​ള്‍ റാ​ലി​യു​ടെ മു​ന്‍​നി​ര​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന 25ല്‍ ​അ​ധി​കം ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്.

ഐ​പി​സി 143, 147, 153എ, 149 ​വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സ്. മ​ത​സ്പ​ര്‍​ധ വ​ള​ര്‍​ത്ത​ല്‍, ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.