കൊ​ച്ചി മെ​ട്രോ​യി​ൽ സൗ​ജ​ന്യ​മാ​യി യാ​ത്ര ചെ​യ്യാം
കൊ​ച്ചി മെ​ട്രോ​യി​ൽ സൗ​ജ​ന്യ​മാ​യി യാ​ത്ര ചെ​യ്യാം
Friday, December 3, 2021 9:52 PM IST
കൊ​ച്ചി: സൗ​ജ​ന്യ യാ​ത്ര​യ്ക്ക് അ​വ​സ​ര​മൊ​രു​ക്കി കൊ​ച്ചി മെ​ട്രോ. ഡി​സം​ബ​ർ അ​ഞ്ചി​നാ​ണ് സൗ​ജ​ന്യ യാ​ത്ര​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കൊ​ച്ചി മെ​ട്രോ​യു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് സൗ​ജ​ന്യ യാ​ത്ര​യെ​ക്കു​റി​ച്ചു​ള്ള വി​വ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ഞാ​യ​റാ​ഴ്ച വൈ​റ്റി​ല​യി​ൽ നി​ന്ന് ഇ​ട​പ്പ​ള്ളി​യി​ലേ​ക്കും തി​രി​ച്ചും ആ​ലു​വ​യി​ൽ നി​ന്ന് ഇ​ട​പ്പ​ള്ളി​യി​ലേ​ക്കും തി​രി​ച്ചും സൗ​ജ​ന്യ​മാ​യി മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്യാം. വൈ​കി​ട്ട് മൂ​ന്നിനും നാ​ലിനും ഇ​ട​യി​ലാ​ണ് സൗ​ജ​ന്യ യാ​ത്ര. വൈ​റ്റി​ല, ഇ​ട​പ്പ​ള​ളി, ആ​ലു​വ എ​ന്നീ മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലെ ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ളെ സ​മീ​പി​ച്ച് ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം :

ഏ​റ്റ​വും വേ​ഗ​ത്തി​ൽ സു​ര​ക്ഷി​ത​വും സു​ഖ​ക​ര​വു​മാ​യി ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്താ​ൻ കൊ​ച്ചി മെ​ട്രോ യെ​പ്പോ​ലെ മ​റ്റെ​ന്നി​ല്ല. ഓ​രോ ദി​വ​സ​വും നി​ര​വ​ധി പേ​രാ​ണ് ഈ ​യാ​ത്രാ സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്.​എ​ന്നാ​ൽ കൊ​ച്ചി മെ​ട്രോ​യി​ൽ ഇ​തേ​വ​രെ യാ​ത്ര ചെ​യ്തി​ട്ടി​ല്ലാ​ത്ത​വ​രു​മു​ണ്ട്. അ​വ​ർ​ക്കാ​യി ഇ​താ കൊ​ച്ചി മെ​ട്രോ തി​ക​ച്ചും സൗ​ജ​ന്യ മാ​യി യാ​ത്ര​യ്ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്നു.​ഡി​സം​ബ​ർ 5 ാം തി​യ​തി വൈ​റ്റി​ല​യി​ൽ നി​ന്നും ഇ​ട​പ്പ​ള്ളി​യി​ല​ക്കും ആ​ലു​വ​യി​ൽ നി​ന്നും ഇ​ട​പ്പ​ള്ളി​യി​ല​ക്കും സൗ​ജ​ന്യ​മാ​യി യാ​ത്ര ചെ​യ്യാം. വൈ​കി​ട്ട് മൂ​ന്ന് മ​ണി​ക്കും നാ​ല് മ​ണി​ക്കും ഇ​ട​യി​ലാ​ണ് സൗ​ജ​ന്യ യാ​ത്ര സൗ​ക​ര്യം. അ​സ്വ​ദി​ക്കൂ ഈ ​യാ​ത്ര. കൊ​ച്ചി മെ​ട്രോ​യി​ലെ സു​ഖ​യാ​ത്ര അ​നു​ഭ​വി​ച്ച​റി​യു. വൈ​റ്റി​ല, ഇ​ട​പ്പ​ള​ളി, ആ​ലു​വ, എ​ന്നീ മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലെ ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ളെ സ​മീ​പി​ച്ച് ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.