മു​ല്ല​പ്പെ​രി​യാ​റി​ൽ ഏ​ഴ് ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി; കൂ​ടു​ത​ൽ വെ​ള്ളം തു​റ​ന്നു​വി​ടു​ന്നു
മു​ല്ല​പ്പെ​രി​യാ​റി​ൽ ഏ​ഴ് ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി; കൂ​ടു​ത​ൽ വെ​ള്ളം തു​റ​ന്നു​വി​ടു​ന്നു
Friday, December 3, 2021 10:32 PM IST
ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ തു​റ​ന്നു​വി​ടു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് വീ​ണ്ടും കൂ​ട്ടി. രാ​ത്രി പ​ത്ത് മു​ത​ൽ സെ​ക്ക​ന്‍റി​ൽ 5,600 ഘ​ന​അ​ടി വെ​ള്ള​മാ​ണ് തു​റ​ന്നു​വി​ടു​ന്ന​ത്.

രാ​ത്രി ഏ​ഴ​ര മു​ത​ൽ സെ​ക്ക​ന്‍റി​ൽ 3246 ഘ​ന അ​ടി വെ​ള്ളം തു​റ​ന്നു​വി​ട്ടി​രു​ന്നു. ഇ​താ​ണ് പി​ന്നീ​ട് കൂ​ട്ടി​യ​ത്. നി​ല​വി​ൽ ഏ​ഴ് ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. 141.95 അ​ടി​യാ​ണ് നി​ല​വി​ൽ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്.

പെ​രി​യാ​ർ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ന​ദി​യി​ൽ ജ​ല​നി​ര​പ്പ് കു​റ​വാ​യ​തി​നാ​ൽ വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റാ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ വെ​ള്ളം തു​റ​ന്നു വി​ട്ട​ത് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.