മം​ഗ​ളൂ​രു​വി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ചേ​രി​തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടി, മ​ല​യാ​ളി​ക​ള്‍​ക്കു​ള്‍​പ്പെ​ടെ പ​രി​ക്ക്
മം​ഗ​ളൂ​രു​വി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ചേ​രി​തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടി, മ​ല​യാ​ളി​ക​ള്‍​ക്കു​ള്‍​പ്പെ​ടെ പ​രി​ക്ക്
Friday, December 3, 2021 11:55 PM IST
മം​​​ഗ​​​ളൂ​​​രു: മം​​​ഗ​​​ളൂ​​​രു ന​​​ഗ​​​ര​​​ത്തി​​​ലെ സ്വ​​​കാ​​​ര്യ ഹോ​​​സ്റ്റ​​​ലി​​​ല്‍ താ​​​മ​​​സി​​​ക്കു​​​ന്ന മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ ചേ​​​രി​​​തി​​​രി​​​ഞ്ഞ് ഏ​​​റ്റു​​​മു​​​ട്ടി. പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ള്‍​പ്പെ​​​ടെ നി​​​ര​​​വ​​​ധി പേ​​​ര്‍​ക്കു പ​​​രി​​​ക്കേ​​​റ്റു. പ​​​ത്തു​​​പേ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ലൈ​​​റ്റ് ഹൗ​​​സ് റോ​​​ഡി​​​ലു​​​ള്ള ഹോ​​​സ്റ്റ​​​ലി​​​ല്‍ താ​​​മ​​​സി​​​ക്കു​​​ന്ന കൊ​​​ല്ലം സ്വ​​​ദേ​​​ശി​​​യാ​​​യ ആ​​​ദ​​​ര്‍​ശി(21)​​​നെ വ്യാ​​​ഴാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം ഒ​​​രു പെ​​​ണ്‍​കു​​​ട്ടി​​​യു​​​മാ​​​യി സം​​​സാ​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ല്‍ മ​​​റ്റൊ​​​രു സം​​​ഘം ആ​​​ക്ര​​​മി​​​ച്ച​​​താ​​​ണ് സം​​​ഘ​​​ര്‍​ഷ​​​ത്തി​​​നു തു​​​ട​​​ക്ക​​​മാ​​​യ​​​ത്. സി​​​നാ​​​ന്‍ എ​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണ് ഇ​​​ന്‍റ​​​ര്‍​ലോ​​​ക്ക് ക​​​ട്ട​​​ക​​​ളും ക​​​ല്ലു​​​ക​​​ളു​​​മാ​​​യി ആ​​​ക്ര​​​മി​​​ച്ച​​​തെ​​​ന്ന് പ​​​റ​​​യു​​​ന്നു.

ആ​​​ദ​​​ര്‍​ശി​​​നും സു​​​ഹൃ​​​ത്ത് മു​​​ഹ​​​മ്മ​​​ദ് നാ​​​സി​​​ഫി​​​നും പ​​​രി​​​ക്കേ​​​റ്റു. തു​​​ട​​​ര്‍​ന്ന് ക​​​ല്ലു​​​ക​​​ളും ക​​​സേ​​​ര​​​ക​​​ളു​​​മാ​​​യി ഇ​​​രു​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളും ചേ​​​രി​​​തി​​​രി​​​ഞ്ഞ് ഏ​​​റ്റു​​​മു​​​ട്ടു​​​ക​​​യാ​​​യി​​​രു​​​ന്നു. സം​​​ഭ​​​വം അ​​​ന്വേ​​​ഷി​​​ക്കാ​​​നെ​​​ത്തി​​​യ വ​​​നി​​​താ എ​​​സ്‌​​​ഐ ശീ​​​ത​​​ളി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സി​​​നു നേ​​​ര്‍​ക്കും ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്നു. അ​​​ഞ്ച് പോ​​​ലീ​​​സു​​​കാ​​​ര്‍​ക്കും എ​​​തി​​​ര്‍​സം​​​ഘ​​​ത്തി​​​ലെ സി​​​നാ​​​ന്‍, ഇ​​​സ്മ​​​യി​​​ല്‍, അ​​​ന്‍​വ​​​ര്‍, ജാ​​​ദ് അ​​​ല്‍ ഗ​​​ഫൂ​​​ര്‍, ത​​​മാം എ​​​ന്നി​​​വ​​​ര്‍​ക്കും പ​​​രി​​​ക്കേ​​​റ്റു.

സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​ദ​​​ര്‍​ശ്, മു​​​ഹ​​​മ്മ​​​ദ് നാ​​​സി​​​ഫ്, അ​​​ബു താ​​​ഹ​​​ര്‍, ഫ​​​ഹ​​​ദ് എ​​​ന്നി​​​വ​​​രെ​​​യും ആ​​​ദ​​​ര്‍​ശി​​​നെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ല്‍ അ​​​ബ്ദു​​​ല്‍ സി​​​നാ​​​ന്‍, ആ​​​ദി​​​ത്യ, കെ​​​ന്‍ ജോ​​​ണ്‍​സ​​​ണ്‍, മു​​​ഹ​​​മ്മ​​​ദ്, ഷാ​​​ഹി​​​ദ്, വി​​​മ​​​ല്‍ എ​​​ന്നി​​​വ​​​രെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്തു. മൂ​​​ന്നാം​​​വ​​​ര്‍​ഷ ബി​​​എ​​​സ്‌​​​സി ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി സ​​​യ​​​ന്‍​സ് വി​​​ദ്യാ​​​ര്‍​ഥി​​​യാ​​​യ ആ​​​ദ​​​ര്‍​ശ് നേ​​​ര​​​ത്തെ മൂ​​​ന്നു​​​വ​​​ട്ടം കോ​​​ള​​​ജി​​​ല്‍​നി​​​ന്നു പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​താ​​​ണെ​​​ന്ന് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.