പ​ഞ്ചാ​ബി​ൽ വീ​ണ്ടും സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി; അതീവ ജാഗ്രത
പ​ഞ്ചാ​ബി​ൽ വീ​ണ്ടും സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി; അതീവ ജാഗ്രത
Saturday, December 4, 2021 2:35 AM IST
ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബി​ലെ അ​തി​ർ​ത്തി ജി​ല്ല​യാ​യ ഗു​രു​ദാ​സ്പു​രി​ൽ ടി​ഫി​ൻ ബോം​ബും ര​ണ്ടു ഹാ​ൻ​ഡ് ഗ്ര​നേ​ഡു​ക​ളും ക​ണ്ടെ​ത്തി. ഗു​രു​ദാ​സ്പു​രി​ലെ സ​ലേം​പു​ർ അ​രാ​യി​യാ​ൻ ഗ്രാ​മ​ത്തി​ൽ വ്യാ​ഴാ​ഴ്ച​യാ​ണു ഹാ​ൻ​ഡ് ഗ്ര​നേ​ഡു​ക​ളും ടി​ഫി​ൻ ബോം​ബും ക​ണ്ടെ​ത്തി​യ​ത്.

ഗു​രു​ദാ​സ്പൂ​ർ റോ​ഡി​ന്‍റെ വ​ശ​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ നി​ന്ന് സം​ശ​യാ​സ്പ​ദ​മാ​യ ചാ​ക്ക് ക​ണ്ടെ​ത്തി. പ​രി​ശോ​ധ​ന​യി​ൽ ഹാ​ൻ​ഡ് ഗ്ര​നേ​ഡു​ക​ളും ടി​ഫി​ൻ ബോം​ബും ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​താ​യി ഡി​ജി​പി ഇ​ഖ്ബാ​ൽ പ്രീ​ത് സിം​ഗ് സ​ഹോ​ത പ​റ​ഞ്ഞു.

ര​ണ്ടു ദി​വ​സം മു​ന്പ് ദി​നാ​ന​ഗ​റി​ൽ ആ​ർ​ഡി​എ​ക്സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ​ത്തു‌​ട​ർ​ന്നു അ​തി​ർ​ത്തി ജി​ല്ല​ക​ളി​ൽ പോ​ലീ​സ് കാ​വ​ൽ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.