ജ​ഗ​ദീ​ഷ് ഠാ​ക്കൂ​ർ ഗു​ജ​റാ​ത്ത് പി​സി​സി അ​ധ്യ​ക്ഷ​ൻ
ജ​ഗ​ദീ​ഷ് ഠാ​ക്കൂ​ർ ഗു​ജ​റാ​ത്ത് പി​സി​സി അ​ധ്യ​ക്ഷ​ൻ
Saturday, December 4, 2021 3:04 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഒ​ബി​സി നേ​താ​വാ​യ ജ​ഗ​ദീ​ഷ് ഠാ​ക്കൂ​റി​നെ ഗു​ജ​റാ​ത്ത് പി​സി​സി അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ച്ചു. അ​മി​ച് ചാ​വ്‌​ഡ​യ്ക്കു പ​ക​ര​മാ​ണു നി​യ​മ​നം. മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ ഭ​ര​ത്‌​സിം​ഗ് സോ​ള​ങ്കി, അ​ർ​ജു​ൻ മോ​ധ്‌​വാ​ഡി​യ എ​ന്നി​വ​രും പി​സി​സി അ​ധ്യ​ക്ഷ​സ്ഥാ​നം മോ​ഹി​ച്ചി​രു​ന്ന​വ​രാ​ണ്. ഇ​രു​വ​രും മു​ൻ അ​ധ്യ​ക്ഷ​ന്മാ​രാ​ണ്.

യു​വ പ​ട്ടേ​ൽ നേ​താ​വ് ഹാ​ർ​ദി​ക് പ​ട്ടേ​ലി​നെ സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്കു പ​രി​ഗ​ണി​ച്ചെ​ങ്കി​ലും പാ​ർ​ട്ടി​യി​ൽ എ​തി​ർ​പ്പ് ശ​ക്ത​മാ​യി​രു​ന്നു. രാ​ജ്യ​സ​ഭാം​ഗം ശ​ക്തി​സിം​ഗ് ഗോ​ഹി​ല​നെ​യും പ​രി​ഗ​ണി​ച്ചു. എ​ന്നാ​ൽ, ദേ​ശീ​യ​ത​ല​ത്തി​ൽ തു​ട​രാ​നാ​ണ് താ​ത്പ​ര്യ​മെ​ന്ന് ഗോ​ഹി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു ഗ്രൂ​പ്പി​ലും പെ​ടാ​ത്ത​യാ​ളാ​ണു ജ​ഗ​ദീ​ഷ് ഠാ​ക്കൂ​ർ.

അ​ടു​ത്ത വ​ർ​ഷം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി​യെ നേ​രി​ടാ​ൻ കോ​ൺ​ഗ്ര​സി​നെ സ​ജ്ജ​മാ​ക്കു​ക​യെ​ന്ന​താ​ണു ഠാ​ക്കൂ​ർ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.