ഒ​മി​ക്രോ​ൺ തീ​വ്ര​മാ​യേ​ക്കി​ല്ല, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ നേ​രി​യ തോ​തി​ൽ മാ​ത്രം: കേ​ന്ദ്രം
ഒ​മി​ക്രോ​ൺ തീ​വ്ര​മാ​യേ​ക്കി​ല്ല, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ നേ​രി​യ തോ​തി​ൽ മാ​ത്രം: കേ​ന്ദ്രം
Saturday, December 4, 2021 10:57 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദം ഒ​മി​ക്രോ​ൺ രാ​ജ്യ​ത്ത് തീ​വ്ര​മാ​യേ​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ നേ​രി​യ തോ​തി​ൽ മാ​ത്ര​മാ​ണു​ള്ള​ത്. മു​ൻ വ​ക​ഭേ​ദ​ങ്ങ​ളേ​ക്കാ​ൾ വേ​ഗ​ത്തി​ൽ രോ​ഗ​മു​ക്തി​യും റി​പ്പോ​ർ‌​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

വൈ​റ​സി​ന്‍റെ തീ​വ്ര​ത സം​ബ​ന്ധി​ച്ച് ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ൾ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ഇ​ന്ത്യ​യി​ലെ വാ​ക്സി​നേ​ഷ​ൻ വേ​ഗ​ത്തി​ലാ​യ​തി​നാ​ലാ​ണ് ഒ​മി​ക്രോ​ൺ തീ​വ്ര​മാ​കാ​ൻ സാ​ധ്യ​ത കു​റ​വ്. ഒ​മി​ക്രോ​ൺ വ്യാ​പ​നം തീ​വ്ര​മാ​യി​ല്ലെ​ങ്കി​ൽ മൂ​ന്നാം ത​രം​ഗ​സാ​ധ്യ​ത കു​റ​വാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.