മ​ന്പ​റം ക​ന​ത്ത സു​ര​ക്ഷാ വലയത്തിൽ
മ​ന്പ​റം ക​ന​ത്ത സു​ര​ക്ഷാ വലയത്തിൽ
Saturday, December 4, 2021 2:19 PM IST
ത​ല​ശേ​രി: കോൺഗ്രസിൽ രണ്ടു പക്ഷങ്ങൾ നേർക്കുനേർ കൊന്പുകോർക്കുന്ന ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ഭ​ര​ണ സ​മി​തി​യി​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് മ​മ്പ​റം ഇ​ന്ദി​രാ​ഗാ​ന്ധി പ​ബ്ലി​ക് സ്കൂ​ളി​ൽ നാ​ളെ ന​ട​ക്കും.

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെത്തു​ട​ർന്നു സ്കൂ​ൾ പ​രി​സ​ര​ത്തും മ​മ്പ​റം ടൗ​ണി​ലും ക​ന​ത്ത പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തും. ആ​ശു​പ​ത്രി​യു​ടെ ഇ​രു​വ​രെ​യു​ള്ള ച​രി​ത്ര​ത്തി​ൽ ന​ട​ക്കു​ന്ന ഏ​റ്റ​വും വാ​ശി​യേ​റി​യ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് നാ​ളെ ന​ട​ക്കു​ന്ന​ത്.

രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ക്കു​ന്ന വോ​ട്ടെ​ടു​പ്പ് വൈ​കു​ന്നേ​രം നാ​ലി​ന് അ​വ​സാ​നി​ക്കും. നാ​ലി​നു ശേ​ഷ​വും വോ​ട്ട​ർ​മാ​രു​ടെ ക്യൂ ​ഉ​ണ്ടെ​ങ്കി​ൽ പ്ര​ത്യേ​കം പാ​സ് ന​ൽ​കി​യ ശേ​ഷം വോ​ട്ടെ​ടു​പ്പ് തു​ട​രും. ആ​റ് ബൂ​ത്തു​ക​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. 38 ഉ​ദ്യോ​ഗ​സ്ഥ​രെയാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്കാ​യി നി​യ​മി​ച്ചി​ട്ടു​ള്ള​ത്.

ഇതിനിടെ, ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ഭ​ര​ണ സ​മി​തി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ൽ പു​തി​യ ച​ല​ന​ങ്ങ​ൾക്കു തുടക്കം കുറിക്കുമെന്നു വിലയിരുത്തൽ. കോൺഗ്രസിലെ സുധാകര- സുധാകര വിരുദ്ധ വിഭാഗങ്ങൾ തമ്മിലുള്ള പോരായി ഇതു വളർന്നുകഴിഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം യു​ഡി​എ​ഫ് പാ​ന​ലി​ന് അ​നു​കൂ​ല​മാ​യാ​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ പാർട്ടിയിൽ കൂ​ടു​ത​ൽ ശക്തനായി മാറും. മ​മ്പ​റം ദി​വാ​ക​ര​ന്‍റെ പാ​ന​ലാ​ണ് വി​ജ​യം നേ​ടു​ന്ന​തെ​ങ്കി​ൽ കോ​ൺ​ഗ്ര​സി​ലെ സു​ധാ​ക​ര വി​രു​ദ്ധ​ർ ഊർജിതമായി രംഗത്തിറങ്ങും.

കോ​ൺ​ഗ്ര​സി​ലെ ത​ല മു​തി​ർ​ന്ന നേ​താ​ക്ക​ളെ​യെ​ല്ലാം ഒ​തു​ക്കി ഒ​റ്റ​യാ​ൻ നീ​ക്ക​മാ​ണ് സു​ധാ​ക​ര​ൻ ന​ട​ത്തു​ന്ന​തെ​ന്നാ​ണ് എ, ​ഐ വി​ഭാ​ഗ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഇ​തി​നെ​തി​രേ​യാ​ണ് സം​സ്ഥാ​ന ത​ല​ത്തി​ൽ എ, ​ഐ വി​ഭാ​ഗ​ങ്ങ​ളു​ടെ ര​ഹ​സ്യ കൂ​ട്ടാ​യ്മ​ക​ൾ ഇ​പ്പോ​ൾ ന​ട​ന്നു വ​രു​ന്ന​ത്. ഉ​മ്മ​ൻ ചാ​ണ്ടി, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ,ര​മേ​ശ് ചെ​ന്നി​ത്ത​ല തു​ട​ങ്ങി​യ നേ​താ​ക്ക​ളു​ടെ പി​ന്തു​ണ​യും ഈ ​നീ​ക്ക​ത്തി​നു പി​ന്നി​ലു​ണ്ടെ​ന്ന് ഇ​തി​ന​കം വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

മ​മ്പ​റം ദി​വാ​ക​ര​ന്‍റെ വ്യ​ക്തി പ്ര​ഭാ​വംകൊ​ണ്ട് പ​ടു​തു​യ​ർ​ത്തി​യ ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള സു​ധാ​ക​ര​ന്‍റെ നീ​ക്കം ഒ​രു ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് സു​ധാ​ക​ര വി​രു​ദ്ധ​രാ​യ നേ​താ​ക്ക​ൾ പ​റ​യു​ന്നു.

എ​ന്നാ​ൽ,ഡി​സി​സി നേ​തൃ​ത്വം എ​ന്ത് വി​ട്ടു വീ​ഴ്ച​ക്കും ത​യാ​റാ​യി​ട്ടും ഒ​രു ത​ര​ത്തി​ലു​ള്ള മ​ധ്യ​സ്ഥ ശ്ര​മ​ത്തി​നും നി​ൽ​ക്കാ​തി​രു​ന്ന മ​മ്പ​റ​ത്തി​ന്‍റെ നി​ല​പാ​ട് ശ​രി​യ​ല്ലെ​ന്നാ​ണ് സു​ധാ​ക​ര​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.