കോ​ഴി​ക്കോ​ട് ഡി​എം​ഒ​യ്ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്
കോ​ഴി​ക്കോ​ട് ഡി​എം​ഒ​യ്ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്
Saturday, December 4, 2021 3:31 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്ക് കാ​ര​ണം​കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ്. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്. ഒ​മി​ക്രോ​ണ്‍ സം​ബ​ന്ധി​ച്ച് അ​നാ​വ​ശ്യ ഭീ​തി പ​ര​ത്തി​യെ​ന്നാ​ണ് നോ​ട്ടീ​സ്.

ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍റെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു​വെ​ന്ന് ഡി​എം​ഒ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി കാ​ര​ണം​കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് അ​യ​ച്ച​ത്.

നേ​ര​ത്തെ, യു​കെ​യി​ല്‍ നി​ന്നും കോ​ഴി​ക്കോ​ട് വ​ന്ന​യാ​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​യാ​ളു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​താ​യി ഡി​എം​ഒ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​യാ​ളു​ടെ അ​മ്മ​യ്ക്കും കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു. നി​ല​വി​ല്‍ ഇ​രു​വ​രും ചി​കി​ത്സ​യി​ലാ​ണ്.

ഇ​യാ​ളു​ടെ സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. നാ​ലു ജി​ല്ല​യി​ലു​ള്ള​വ​രു​മാ​യി ഇ​യാ​ള്‍​ക്ക് സ​മ്പ​ര്‍​ക്ക​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.