പ​ക്ഷി​പ്പ​നി ഭീ​തി; വൈ​ക്ക​ത്ത് താ​റാ​വു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു
പ​ക്ഷി​പ്പ​നി ഭീ​തി; വൈ​ക്ക​ത്ത് താ​റാ​വു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു
Saturday, December 4, 2021 3:59 PM IST
വൈ​ക്കം: വെ​ച്ചൂ​രി​ൽ താ​റാ​വു​ക​ൾ കൂ​ട്ട​ത്താ​ടെ ചാ​കു​ന്നു. വെ​ച്ചൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടേ​യും ജ​ലാ​ശ​യ​ങ്ങ​ളു​ടേ​യും ഓ​ര​ത്ത് താ​റാ​വു​വ​ള​ർ​ത്തു​ന്ന ക​ർ​ഷ​ക​രു​ടെ ആ​യി​ര​ക്ക​ണ​ക്കി​നു താ​റാ​വു​ക​ളാ​ണ് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ച​ത്ത​ത്.

ക​ണ്ണു​നീ​ല​ച്ച് അ​വ​ശ​നി​ല​യി​ലാ​യി തു​ങ്ങി നി​ൽ​ക്കു​ന്ന താ​റാ​വു​ക​ൾ വ​ട്ടം​ക​റ​ങ്ങി വീ​ണ് ചാ​കു​ക​യാ​ണ്. 70 ദി​വ​സ​ത്തി​നു​മേ​ൽ പ്രാ​യ​മു​ള്ള താ​റാ​വാ​ണ് ചാ​കു​ന്ന​തി​ലേ​റെ​യും. മു​ട്ട​ത്താ​റാ​വു​ക​ളി​ൽ രോ​ഗ​ബാ​ധ കാ​ണു​ന്നി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

വെ​ച്ചൂ​രി​ൽ 30 ഓ​ളം ക​ർ​ഷ​ക​രു​ടേ​താ​യി ഒ​രു ല​ക്ഷ​ത്തോ​ളം താ​റാ​വു​ക​ളാ​ണു​ള്ള​ത്. ക്രി​സ്മ​സ് വി​പ​ണി​ല​ക്ഷ്യ​മാ​ക്കി വ​ള​ർ​ത്തി​യ താ​റാ​വു​ക​ൾ​ക്ക് വി​ൽ​പ​ന പാ​ക​മാ​യ​പ്പോ​ഴാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. പു​ല്ലു​കു​ഴി​ച്ചാ​ൽ​പാ​ട​ശേ​ഖ​ര​ത്തി​നു സ​മീ​പ​ത്തെ താ​റാ​വു ക​ർ​ഷ​ക​നാ​യ സു​രേ​ഷി​ന്‍റെ 70 ദി​വ​സ​ത്തി​നു മേ​ൽ പ്രാ​യ​മു​ള്ള നി​ര​വ​ധി താ​റാ​വു​ക​ളാ​ണ് ച​ത്ത​ത്.

പാ​ട​ത്ത് എ​ത്തി​യ കൊ​ക്കു​ക​ൾ, ഉ​പ്പ​ൻ , കാ​ക്ക തു​ട​ങ്ങി​യ പ​ക്ഷി​ക​ളും ച​ത്തു വീ​ഴു​ന്നു​ണ്ടെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ രാ​സ​മാ​ലി​ന്യ​ങ്ങ​ൾ മൂ​ലം ജ​ലാ​ശ​ങ്ങ​ളി​ൽ ക​രി​മീ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള മ​ൽ​സ്യ​ങ്ങ​ളും വ്യാ​പ​ക​മാ​യി ച​ത്തു​പൊ​ങ്ങു​ക​യാ​ണ്.

ഏ​താ​നും ദി​വ​സം മു​മ്പ് താ​റാ​വു​ക​ൾ ച​ത്തു തു​ട​ങ്ങി​യ​പ്പോ​ൾ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​ർ സാ​മ്പി​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും പ​ക്ഷി പ​നി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി സാ​മ്പി​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ന്‍റെ ഫ​ലം ല​ഭി​ച്ചാ​ലെ രോ​ഗ​കാ​ര​ണ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​വെ​ന്ന് വെ​ച്ചൂ​ർ വെ​റ്റ​റി​ന​റി ഡോ. ​നി​മ്മി പ​റ​ഞ്ഞു.

അ​തേ​സ​മ​യം വെ​ച്ചു​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഒ​ൻ​പ​തോ​ളം താ​റാ​വു ക​ർ​ഷ​ക​രു​ടെ 42000 -ത്തോ​ളം താ​റാ​വു​ക​ളി​ൽ പ​തി​നാ​യി​ര​ത്തോ​ളം താ​റാ​വു​ക​ൾ രോ​ഗം ബാ​ധി​ച്ചു ച​ത്ത​താ​യാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. 28 ദി​വ​സ​മെ​ത്തു​മ്പോ​ൾ താ​റാ​വു​ക​ൾ​ക്ക് ന​ൽ​കേ​ണ്ട പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് 45 ദി​വ​സ​മാ​യ​പ്പോ​ഴാ​ണ് ല​ഭ്യ​മാ​യ​തെ​ന്ന് ക​ർ​ഷ​ക​രും ആ​രോ​പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.