കേ​ര​ള​ത്തി​ൽ കോ​വി​ഡ് മ​ര​ണം കു​തി​ച്ചു​യ​രു​ന്നു; ആ​ശ​ങ്ക​യ​റി​യി​ച്ച് കേ​ന്ദ്രം
കേ​ര​ള​ത്തി​ൽ കോ​വി​ഡ് മ​ര​ണം കു​തി​ച്ചു​യ​രു​ന്നു; ആ​ശ​ങ്ക​യ​റി​യി​ച്ച് കേ​ന്ദ്രം
Saturday, December 4, 2021 4:25 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ കൂ​ടി​യ​തി​ൽ ആ​ശ​ങ്ക അ​റി​യി​ച്ച് കേ​ന്ദ്ര ആ​രോ​ഗ്യമ​ന്ത്രാ​ല​യം. ക​ഴി​ഞ്ഞ​യാ​ഴ്ച 2118 കോ​വി​ഡ് മ​ര​ണ​മാ​ണ് കേ​ര​ള​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. തൊ​ട്ടു മു​മ്പ​ത്തെ ആ​ഴ്ച ഇ​തു 1890 മ​ര​ണം മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും കേ​ന്ദ്രം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു

കൊ​ല്ലം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​ണ് കൂ​ടു​ത​ൽ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ ഉ​യ​രു​ന്ന​ത്. ഒ​രു മാ​സ​ത്തി​നി​ടെ കേ​ര​ള​ത്തി​ല്‍ 1,71,521 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രി​ൽ 55 ശ​ത​മാ​ന​വും കേ​ര​ള​ത്തി​ൽ​നി​ന്നാ​ണ് ഉ​ണ്ടാ​യ​ത്.

മ​ര​ണ​നി​ര​ക്കും രോ​ഗ​വ്യാ​പ​ന​വും പി​ടി​ച്ചു നി​ർ​ത്താ​ൻ കേ​ര​ളം ശ്ര​മി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ണ്‍ സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പി​ന​യ​ച്ച ക​ത്തി​ൽ നി​ർ​ദേ​ശി​ച്ചു. ഒ​മി​ക്രോ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.