ത​ക​ർ​ന്ന​ടി​ഞ്ഞ് കി​വീ​സ്; 62ന് ​പു​റ​ത്ത്
ത​ക​ർ​ന്ന​ടി​ഞ്ഞ് കി​വീ​സ്; 62ന് ​പു​റ​ത്ത്
Saturday, December 4, 2021 5:56 PM IST
മും​ബൈ: അ​ജാ​സ് പ​ട്ടേ​ലി​ന്‍റെ പ​ത്ത് വി​ക്ക​റ്റ് നേ​ട്ടം അ​ധി​കം ആ​ഘോ​ഷി​ക്കാ​ൻ ന്യൂ​സി​ല​ൻ​ഡി​ന് ക​ഴി​ഞ്ഞി​ല്ല. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കി​വീ​സ് നി​ര ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 62 റ​ണ്‍​സി​ന് ത​ക​ർ​ന്ന​ടി​ഞ്ഞു. ഫോ​ളോ ഓ​ണ്‍ ചെ​യ്യേ​ണ്ടി​യി​രു​ന്ന കി​വീ​സി​നെ വീ​ണ്ടും ബാ​റ്റിം​ഗി​ന​യ​യ്ക്കാ​തെ ഇ​ന്ത്യ ര​ണ്ടാം ഇ​ന്നിം​ഗ്സ് തു​ട​ങ്ങി.

നാ​ല് വി​ക്ക​റ്റ് നേ​ടി​യ ആ​ർ.​അ​ശ്വി​നും മൂ​ന്ന് വി​ക്ക​റ്റ് നേ​ടി​യ മു​ഹ​മ്മ​ദ് സി​റാ​ജും ചേ​ർ​ന്നാ​ണ് ന്യൂ​സി​ല​ൻ​ഡി​നെ ത​ക​ർ​ത്ത​ത്. ര​ണ്ടു വി​ക്ക​റ്റു​മാ​യി അ​ക്ഷ​ർ പ​ട്ടേ​ലും മ​ട​ങ്ങി​വ​ര​വി​ൽ ഒ​രു വി​ക്ക​റ്റ് നേ​ടി ജ​യ​ന്ത് യാ​ദ​വും സാ​ന്നി​ധ്യ​മ​റി​യി​ച്ചു.

ര​ണ്ടു ബാറ്റർമാർ മാ​ത്ര​മാ​ണ് കി​വീ​സ് നി​ര​യി​ൽ ര​ണ്ട​ക്കം ക​ട​ന്ന​ത്. 17 റ​ണ്‍​സ് നേ​ടി​യ കെ​യി​ൽ ജാ​മി​സ​ണ്‍ ടോ​പ്പ് സ്കോ​റ​റാ​യി. ഇ​ന്ത്യ​യ്ക്കെ​തി​രേ ടെ​സ്റ്റി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ കി​വീ​സ് സ്കോ​റാ​ണ് മും​ബൈ​യി​ൽ പി​റ​ന്ന​ത്.

263 റ​ണ്‍​സി​ന്‍റെ ലീ​ഡു​മാ​യി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ ര​ണ്ടാം ദി​നം ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ വി​ക്ക​റ്റ് പോ​കാ​തെ 39 റ​ണ്‍​സ് നേ​ടി. ഇ​ന്ത്യ​യ്ക്ക് നി​ല​വി​ൽ 302 റ​ണ്‍​സ് ലീ​ഡു​ണ്ട്.

ഫീ​ൽ​ഡ് ചെ​യ്യു​ന്ന​തി​നി​ടെ പ​രി​ക്കേ​റ്റ ശു​ഭ്മാ​ൻ ഗി​ല്ലി​ന് പ​ക​രം ചേ​തേ​ശ്വ​ർ പൂ​ജാ​ര​യാ​ണ് ഇ​ന്നിം​ഗ്സ് തു​ട​ങ്ങി​യ​ത്. 25 റ​ണ്‍​സോ​ടെ പൂ​ജാ​ര​യും 14 റ​ണ്‍​സു​മാ​യി മാ​യ​ങ്ക് അ​ഗ​ർ​വാ​ളും ക്രീ​സി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.