ക​ട​യ്ക്കാ​വൂ​ര്‍ പോ​ക്സോ കേ​സി​ല്‍ അ​മ്മ​യെ കു​റ്റ​വി​മു​ക്ത​യാ​ക്കി
ക​ട​യ്ക്കാ​വൂ​ര്‍ പോ​ക്സോ കേ​സി​ല്‍ അ​മ്മ​യെ കു​റ്റ​വി​മു​ക്ത​യാ​ക്കി
Saturday, December 4, 2021 6:01 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ട​യ്ക്കാ​വൂ​ര്‍ പോ​ക്സോ കേ​സി​ല്‍ അ​മ്മ​യെ കു​റ്റ​വി​മു​ക്ത​യാ​ക്കി. അ​മ്മ മ​ക​നെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് കോ​ട​തി ന​ട​പ​ടി. പ​രാ​തി വ്യാ​ജ​മെ​ന്ന അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് കോ​ട​തി അം​ഗീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം പോ​ക്സോ കോ​ട​തി കേ​സിലെ ന​ട​പ​ടി​ക​ളും അ​വ​സാ​നി​പ്പി​ച്ചു.

അ​മ്മ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​തി​മൂ​ന്നു​കാ​ര​ന്‍റെ മൊ​ഴി വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു.

ക​ണ്ടെ​ത്ത​ലു​ക​ള്‍ വി​ശ​ദ​മാ​യ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണെ​ന്നും പ​രാ​തി​ക്ക് പി​ന്നി​ൽ പ​ര​പ്രേ​ര​ണ​യി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കു​ട്ടി അ​ശ്ലീ​ല വീ​ഡി​യോ ക​ണ്ട​ത് പി​ടി​ച്ച​പ്പോ​ൾ വ്യാ​ജ പ​രാ​തി ഉ​ന്ന​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി.

മൂ​ന്ന് വ​ർ​ഷ​ത്തോ​ളം ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ലാ​ണ് കു​ട്ടി​യു​ടെ അ​മ്മ​യെ ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​ർ 28ന് ​അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.