മ​ഹാ​രാ​ഷ്ട്ര​യി​ലും ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു
മ​ഹാ​രാ​ഷ്ട്ര​യി​ലും ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു
Saturday, December 4, 2021 7:45 PM IST
മും​ബൈ: രാ​ജ്യ​ത്ത് വീ​ണ്ടും ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്നും എ​ത്തി​യ മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക്കാ​ണ് ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി.

താ​നെ ഡോം​ബി​വ​ലി സ്വ​ദേ​ശി​യാ​യ 32കാ​ര​നാ​ണ് ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ച​ത്. ന​വം​ബ​ർ 24നാ​ണ് ഇ​യാ​ൾ കേ​പ്ടൗ​ണി​ൽ​നി​ന്ന് ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്. പി​ന്നീ​ട് ഡ​ൽ​ഹി​യി​ൽ​നി​ന്നും വി​മാ​ന​മാ​ർ​ഗം മും​ബൈ​യി​ലെ​ത്തു​ക​യും ഇ​വി​ടെ​നി​ന്നും ടാ​ക്സി​ൽ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യും ചെ​യ്തു.

ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിൽ ഇ​യാ​ൾക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ ക​ല്യാ​ണി​ലെ കോ​വി​ഡ് സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​ര്‍ സ്വ​ദേ​ശി​ക്കും ഇ​ന്ന് ഒ​മി​ക്രോ​ൺ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. രാ​ജ്യ​ത്ത് ആ​ദ്യം രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് ക​ർ​ണാ​ക​യി​ലാ​ണ്. ര​ണ്ടു​പേ​രി​ലാ​ണ് രോ​ഗം പി​ടി​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.