മും​ബൈ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം
മും​ബൈ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം
Saturday, December 4, 2021 11:39 PM IST
പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ ഇ​ന്ന് ന​ട​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ൽ മും​ബൈ സി​റ്റി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ബം​ഗ​ളൂ​രു​വി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് മും​ബൈ കീ​ഴ​ട​ക്കി​യ​ത്.

മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ഇ​ഗോ​ർ അം​ഗു​ലോ​യി​ലൂ​ടെ മും​ബൈ ലീ​ഡ് നേ​ടി​യി​രു​ന്നു. ഒ​ൻ​പ​താം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി അം​ഗു​ലോ ബം​ഗ​ളൂ​രു വ​ല​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. 20-ാം മി​നി​റ്റി​ൽ ക്ലീ​റ്റ​ൻ സി​ൽ​വ​യി​ലൂ​ടെ ബം​ഗ​ളൂ​രു ഒ​പ്പ​മെ​ത്തി. 44-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി​ൽ സു​നി​ൽ ഛേത്രി ​ന​ഷ്ട​പ്പെ​ടു​ത്തി​യ​തും ബം​ഗ​ളൂ​രു​വി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി.

54-ാം മി​നി​റ്റി​ൽ മു​ർ​ത്താ​ത ഫാ​ൾ മും​ബൈ​യു​ടെ ലീ​ഡ് വീ​ണ്ടും ഉ​യ​ർ​ത്തി. 85-ാം മി​നി​റ്റി​ൽ യ​ഗോ​ർ ക​റ്റ​റ്റാ​വു​വി​ലൂ​ടെ മും​ബൈ മൂ​ന്നാം ഗോ​ളും ക​ണ്ടെ​ത്തി.

ജ​യ​ത്തോ​ടെ മും​ബൈ നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് ഒ​ൻ​പ​ത് പോ​യി​ന്‍റു​മാ​യി പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി. നാ​ല് പോ​യി​ന്‍റു​ള്ള ബം​ഗ​ളൂ​രു ഏ​ഴാം സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.