സെ​മേ​രു അ​ഗ്നി​പ​ർ​വ​തം തീ​തു​പ്പി; ആ​യി​ര​ങ്ങ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു
സെ​മേ​രു അ​ഗ്നി​പ​ർ​വ​തം തീ​തു​പ്പി; ആ​യി​ര​ങ്ങ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു
Sunday, December 5, 2021 10:26 AM IST
ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ കി​ഴ​ക്ക​ൻ ജാ​വ​യി​ലു​ള്ള സെ​മേ​രു അ​ഗ്നി​പ​ർ​വ​തം പൊ​ട്ടി​ത്തെ​റി​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​രാ​ൾ മ​രി​ക്കു​ക​യും നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ആ​യി​ര​ക്ക​ണ​ക്കി​നു​പേ​ർ മേ​ഖ​ല​യി​ൽ​നി​ന്നും ഓ​ടി ര​ക്ഷ​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

അ​ഗ്നി​പ​ർ​വ​തം തീ​തു​പ്പി ചാ​ര​വും പു​ക​യും 15 കി​ലോ​മീ​റ്റ​ർ ഉ​യ​ര​ത്തി​ലെ​ത്തി. കെ​ട്ടി​ട​ങ്ങ​ൾ​ക്കി​ട​യി​ൽ ചി​ല​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 3676 മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് അ​ഗ്നി​പ​ർ​വ​തം. ജ​നു​വ​രി​യി​ലും തീ​തു​പ്പി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.