ഒ​മി​ക്രോ​ൺ: യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി യു​കെ
ഒ​മി​ക്രോ​ൺ: യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി യു​കെ
Sunday, December 5, 2021 10:58 AM IST
ല​ണ്ട​ൻ: കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി ബ്രി​ട്ട​ൻ. ക​ർ​ശ​ന​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ചൊ​വ്വാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് ആ​രോ​ഗ്യ സെ​ക്ര​ട്ട​റി സാ​ജി​ദ് ജാ​വി​ദ് പ​റ​ഞ്ഞു.

യാ​ത്ര​ക്കാ​ർ​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കി. യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന് 48 മ​ണി​ക്കൂ​ർ മു​മ്പ് പി​സി​ആ​ർ അ​ല്ലെ​ങ്കി​ൽ ലാ​റ്റ​റ​ൽ ഫ്ലോ ​ടെ​സ്റ്റ് ന​ട​ത്തി​യി​രി​ക്ക​ണം. രാ​ജ്യ​ത്ത് എ​ത്തു​ന്ന​വ​ർ പ​രി​ശോ​ധ​നാ ഫ​ലം വ​രു​ന്ന​തു​വ​രെ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

നൈ​ജീ​രി​യ​യി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ​ക്ക് ഹോ​ട്ട​ൽ ക്വാ​റ​ന്‍റൈ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യ​താ​യും സാ​ജി​ദ് ജാ​വി​ദ് പ​റ​ഞ്ഞു. ബ്രി​ട്ട​നി​ൽ ഇ​തു​വ​രെ 160 ഒ​മി​ക്രോ​ൺ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​നും പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.