ആ​രോ​ഗ്യ​വ​കു​പ്പി​ൽ ഇ​നി ഇ​രു​മ്പു​മ​റ! മാ​ധ്യ​മ​ങ്ങ​ളോ​ട് മി​ണ്ട​രു​തെ​ന്ന് പി​ണ​റാ​യി സ​ർ​ക്കാ​ർ
ആ​രോ​ഗ്യ​വ​കു​പ്പി​ൽ ഇ​നി ഇ​രു​മ്പു​മ​റ! മാ​ധ്യ​മ​ങ്ങ​ളോ​ട് മി​ണ്ട​രു​തെ​ന്ന് പി​ണ​റാ​യി സ​ർ​ക്കാ​ർ
Sunday, December 5, 2021 11:28 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​വ​കു​പ്പി​ൽ വാ​ർ​ത്താ നി​യ​ന്ത്ര​ണ​വു​മാ​യി പി​ണ​റാ​യി സ​ർ​ക്കാ​ർ. വി​വ​ര​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​തി​ന് ഡി​എം​ഒ​മാ​ർ​ക്കും സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ​ക്കും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി.

മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ വി​വ​ര​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് കൈ​മാ​റ​രു​തെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

കേ​ര​ള​ത്തി​ൽ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ കൂ​ടി​യ​തി​ൽ ആ​ശ​ങ്ക അ​റി​യി​ച്ച് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ വാ​ർ​ത്താ വി​ല​ക്കു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ​യാ​ഴ്ച 2118 കോ​വി​ഡ് മ​ര​ണ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. തൊ​ട്ടു മു​മ്പ​ത്തെ ആ​ഴ്ച ഇ​തു 1890 മ​ര​ണം മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും കേ​ന്ദ്രം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

കൊ​ല്ലം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​ണ് കൂ​ടു​ത​ൽ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ ഉ​യ​രു​ന്ന​ത്. ഒ​രു മാ​സ​ത്തി​നി​ടെ കേ​ര​ള​ത്തി​ല്‍ 1,71,521 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രി​ൽ 55 ശ​ത​മാ​ന​വും കേ​ര​ള​ത്തി​ൽ​നി​ന്നാ​ണ് ഉ​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.