നാ​ഗാ​ലാ​ൻ​ഡി​ൽ ആ​സാം റൈ​ഫി​ൾ​സ് ക്യാ​ന്പി​ന് നേ​രെ ആ​ക്ര​മ​ണം
നാ​ഗാ​ലാ​ൻ​ഡി​ൽ ആ​സാം റൈ​ഫി​ൾ​സ് ക്യാ​ന്പി​ന് നേ​രെ ആ​ക്ര​മ​ണം
Sunday, December 5, 2021 5:25 PM IST
കോ​ഹി​മ: നാ​ഗാ​ലാ​ൻ​ഡി​ൽ സു​ര​ക്ഷാ​സേ​ന​യു​ടെ വെ​ടി​യേ​റ്റ് ഗ്രാ​മീ​ണ​ർ കൊ​ല്ല​പ്പെ​ട്ട​ത്തി​ന് പി​ന്നാ​ലെ പ​ല​യി​ട​ത്തും അ​ക്ര​മം. നാ​ഗാ​ലാ​ൻ​ഡി​ലെ മോ​ണ്‍ ന​ഗ​ര​ത്തി​ലെ ആ​സാം റൈ​ഫി​ൾ​സ് ക്യാ​ന്പി​ന് നേ​രെ ഗ്രാ​മീ​ണ​ർ ആ​ക്ര​മ​ണം ന​ട​ത്തി. ക്യാ​ന്പി​ന് തീ​യി​ടാ​നും ഇ​വ​ർ ശ്ര​മി​ച്ചു.

പ്ര​ദേ​ശ​വാ​സി​ക​ളു​ടെ മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് മോ​ണ്‍ ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്തും ഗ്രാ​മീ​ണ​ർ അ​ക്ര​മം​ അ​ഴി​ച്ചു​വി​ട്ടിരുന്നു. ഇ​തേ​തു​ട​ർ​ന്നു പ്ര​ദേ​ശ​ത്ത് വ​ലി​യ സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മോ​ണ്‍ ജി​ല്ല​യി​ൽ ഇ​ന്‍റ​ർ​നെ​റ്റ്, എ​സ്എം​എ​സ് സേ​വ​ന​ങ്ങ​ളും റ​ദ്ദാ​ക്കി. കോ​ഹി​മ​യി​ലെ ഹോ​ണ്‍ ബി​ൽ ഫെ​സ്റ്റി​വ​ലും നി​ർ​ത്തി​വ​ച്ചു.

നാ​ഗാ​ലാ​ൻ​ഡി​ൽ സു​ര​ക്ഷാ​സേ​ന​യു​ടെ വെ​ടി​യേ​റ്റ് 13 ഗ്രാ​മീ​ണ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മോ​ണ്‍ ജി​ല്ല​യി​ലെ ഒ​ട്ടിം​ഗ് ഗ്രാ​മ​ത്തി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ട്ര​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഗ്രാ​മീ​ണ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. വി​ഘ​ട​ന​വാ​ദി​ക​ൾ എ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് സു​ര​ക്ഷാ​സേ​ന ആ​ളു​മാ​റി വെ​ടി​വ​ച്ച​താ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

സം​ഭ​വ​ത്തി​ൽ ഒ​രു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നും കൊ​ല്ല​പ്പെ​ട്ടു. വെ​ടി​വ​യ്പി​ൽ ഗ്രാ​മ​വാ​സി​ക​ൾ കൊ​ല്ല​പ്പെ​ട്ട​തോ​ടെ രോ​ഷാ​കു​ല​രാ​യ നാ​ട്ടു​കാ​ർ സു​ര​ക്ഷാ​സേ​ന​യെ വ​ള​ഞ്ഞു. ഇ​വ​രു​ടെ വാ​ഹ​നം ക​ത്തി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.