നാ​ഗാ​ലാ​ൻ​ഡ് വെ​ടി​വ​യ്പ്: അ​ന്വേ​ഷ​ണ​ത്തി​ന് അ​ഞ്ച് അം​ഗ സം​ഘം
നാ​ഗാ​ലാ​ൻ​ഡ് വെ​ടി​വ​യ്പ്: അ​ന്വേ​ഷ​ണ​ത്തി​ന് അ​ഞ്ച് അം​ഗ സം​ഘം
Sunday, December 5, 2021 9:15 PM IST
കോ​ഹി​മ: നാ​ഗാ​ലാ​ൻ​ഡ് വെ​ടി​വ​യ്പ് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ഞ്ച് അം​ഗ സം​ഘ​ത്തെ നി​യോ​ഗി​ച്ചു. നാ​ഗാ​ലാ​ൻ​ഡി​ൽ സു​ര​ക്ഷാ​സേ​ന​യു​ടെ വെ​ടി​യേ​റ്റ് 13 ഗ്രാ​മീ​ണ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മോ​ണ്‍ ജി​ല്ല​യി​ലെ ഒ​ട്ടിം​ഗ് ഗ്രാ​മ​ത്തി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

ട്ര​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഗ്രാ​മീ​ണ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. വി​ഘ​ട​ന​വാ​ദി​ക​ൾ എ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് സു​ര​ക്ഷാ​സേ​ന ആ​ളു​മാ​റി വെ​ടി​വ​ച്ച​താ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഗ്രാ​മീ​ണ​ർ ആ​സാം റൈ​ഫി​ൾ​സ് ക്യാ​മ്പ് ആ​ക്ര​മി​ച്ചു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ മേ​ഖ​ല​യി​ലെ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​നം റ​ദ്ദാ​ക്കി. 200 പേ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ആ​സാം റൈ​ഫി​ൾ​സ് ക്യാ​മ്പി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.