ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി ആ​ശു​പ​ത്രി തെ​ര​ഞ്ഞെ​ടു​പ്പ്; ഭ​ര​ണം പി​ടി​ച്ച​ട​ക്കി കോ​ൺ​ഗ്ര​സ്
ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി ആ​ശു​പ​ത്രി തെ​ര​ഞ്ഞെ​ടു​പ്പ്; ഭ​ര​ണം പി​ടി​ച്ച​ട​ക്കി കോ​ൺ​ഗ്ര​സ്
Sunday, December 5, 2021 11:00 PM IST
ത​ല​ശേ​രി: കേ​ര​ളം ഉ​റ്റു​നോ​ക്കി​യ ത​ല​ശേ​രി ഇ​ന്ദി​രാ ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണം യു​ഡി​എ​ഫ് പാ​ന​ൽ സ്വ​ന്ത​മാ​ക്കി. മ​ന്പ​റം ദി​വാ​ക​ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മ​ത്സ​രി​ച്ച പാ​ന​ൽ പ​രി​പൂ​ർ​ണ​മാ​യും പ​രാ​ജ​യ​പ്പെ​ട്ടു.

നേ​ര​ത്തെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം നി​ർ​ദേ​ശി​ച്ച​വ​രെ പാ​ന​ലി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ മ​ന്പ​റം ദി​വാ​ക​ര​ൻ ത​യാ​റാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു യു​ഡി​എ​ഫ് പാ​ന​ൽ ത​യാ​റാ​ക്കി മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങി​യ​ത്. പി​ന്നീ​ട് മ​ന്പ​റം ദി​വാ​ക​ര​നെ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ന് രാ​ഷ്ട്രീ​യ പ്രാ​ധാ​ന്യ​മേ​റി​യ​തും. യു​ഡി​എ​ഫ് നേ​തൃ​ത്വം ഒ​റ്റ​ക്കെ​ട്ടാ​യി ന​ട​ത്തി​യ പോ​രാ​ട്ട​ത്തി​ൽ കാ​ൽ നൂ​റ്റാ​ണ്ടു കാ​ല​മാ​യി ആ​ശു​പ​ത്രി​യെ ന​യി​ച്ച മ​മ്പ​റം ദി​വാ​ക​ര​ൻ ക​ട​പു​ഴ​കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.