ഇ​ന്തോ​നേ​ഷ്യ​യി​ലെ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം: മ​ര​ണം 13 ആ​യി
ഇ​ന്തോ​നേ​ഷ്യ​യി​ലെ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം: മ​ര​ണം 13 ആ​യി
Sunday, December 5, 2021 11:42 PM IST
ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലു​ണ്ടാ​യ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 13 ആ​യി. നാ​ൽ​പ​തി​ല​ധി​കം പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. കി​ഴ​ക്ക​ൻ ജാ​വ​യി​ലു​ള്ള സെ​മേ​രു അ​ഗ്നി​പ​ർ​വ​ത​മാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്.

മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്നു വി​മാ​ന​ക്ക​ന്പ​നി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ആ​യി​ര​ക്ക​ണ​ക്കി​നു​പേ​ർ മേ​ഖ​ല​യി​ൽ​നി​ന്നും ഓ​ടി ര​ക്ഷ​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

അ​ഗ്നി​പ​ർ​വ​തം തീ​തു​പ്പി ചാ​ര​വും പു​ക​യും 15 കി​ലോ​മീ​റ്റ​ർ ഉ​യ​ര​ത്തി​ലെ​ത്തി. കെ​ട്ടി​ട​ങ്ങ​ൾ​ക്കി​ട​യി​ൽ ചി​ല​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 3,676 മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് അ​ഗ്നി​പ​ർ​വ​തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.