ന്യൂ​സി​ല​ൻ​ഡി​ന് ദ​യ​നീ​യ തോ​ൽ​വി; ഇ​ന്ത്യ​യ്ക്ക് പ​ര​മ്പ​ര
ന്യൂ​സി​ല​ൻ​ഡി​ന് ദ​യ​നീ​യ തോ​ൽ​വി; ഇ​ന്ത്യ​യ്ക്ക് പ​ര​മ്പ​ര
Monday, December 6, 2021 11:26 AM IST
മും​ബൈ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് മി​ന്നും ജ​യം. 372 റ​ൺ​സ് വി​ജ​യം നേ​ടി​യ ഇ​ന്ത്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യും 1-0ന് ​സ്വ​ന്ത​മാ​ക്കി. ആ​ദ്യ മ​ത്സ​രം സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചി​രു​ന്നു.

റ​ൺ​സ് അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ വി​ജ​യ​വും ന്യൂ​സി​ല​ൻ​ഡി​ന്‍റെ ഏ​റ്റ​വും വ​ലി​യ തോ​ൽ​വി​യു​മാ​ണ് മും​ബൈ​യി​ൽ പി​റ​ന്ന​ത്. നാ​ലാം ദി​നം മ​ത്സ​രം തു​ട​ങ്ങു​മ്പോ​ൾ അ​നി​വാ​ര്യ​മാ​യി​രു​ന്ന കി​വീ​സ് പ​രാ​ജ​യം എ​ത്ര വൈ​കു​മെ​ന്ന് മാ​ത്ര​മേ അ​റി​യേ​ണ്ടി​യി​രു​ന്നു​ള്ളു.

540 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന കി​വീ​സ് നാ​ലാം ദി​നം 140‍/5 എ​ന്ന നി​ല​യി​ലാ​ണ് ബാ​റ്റിം​ഗ് തു​ട​ങ്ങി​യ​ത്. ഇ​ന്ന് 11.3 ഓ​വ​ർ മാ​ത്ര​മാ​ണ് കി​വീ​സ് പോ​രാ​ട്ടം തു​ട​ർ​ന്ന​ത്. നാ​ല് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ ജ​യ​ന്ത് യാ​ദ​വ്, ആ​ർ.​അ​ശ്വി​ൻ എ​ന്നി​വ​രാ​ണ് കി​വീ​സി​നെ ത​ക​ർ​ത്ത​ത്.

60 റ​ൺ​സ് നേ​ടി​യ ഡാ​രി​ൽ മി​ച്ച​ൽ കി​വീ​സി​ന്‍റെ ടോ​പ്പ് സ്കോ​റ​റാ​യി. ഹെ​ൻ‌​റി നി​ക്കോ​ൾ​സ് 44 റ​ൺ​സ് നേ​ടി. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ സെ​ഞ്ചു​റി​യും (150) ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ അ​ർ​ധ സെ​ഞ്ചു​റി​യും (62) നേ​ടി​യ ഓ​പ്പ​ണ​ർ മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ മ​ത്സ​ര​ത്തി​ലെ താ​ര​മാ​യി.

ര​ണ്ടു ടെ​സ്റ്റി​ൽ നി​ന്നും 14 വി​ക്ക​റ്റു​ക​ളും 70 റ​ൺ​സും നേ​ടി​യ ആ​ർ.​അ​ശ്വി​ന്‍റെ പ​ര​മ്പ​ര​യു​ടെ താ​ര​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.