ഫ്ളാ​റ്റി​ലെ പ​രി​ശോ​ധ​ന; ചൂ​താ​ട്ട കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന​ത് ല​ക്ഷ​ങ്ങ​ളു​ടെ ഇ​ട​പാ​ട്
ഫ്ളാ​റ്റി​ലെ പ​രി​ശോ​ധ​ന; ചൂ​താ​ട്ട കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന​ത് ല​ക്ഷ​ങ്ങ​ളു​ടെ ഇ​ട​പാ​ട്
Monday, December 6, 2021 1:57 PM IST
കൊ​ച്ചി: കൊ​ച്ചി​യി​ലെ ഫ്ളാ​റ്റു​ക​ളി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്ത​ലു​ക​ൾ. ഫ്ളാ​റ്റി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ചൂ​താ​ട്ടം ന​ട​ന്നി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സ​മാ​ണ് ചൂ​താ​ട്ടം ന​ട​ന്നി​രു​ന്ന​ത്. ഒ​രു ക​ളി​യി​ൽ നി​ന്നും ഇ​ട​പാ​ടു​കാ​ര​ന് ഒ​ന്ന​ര​ല​ക്ഷം രൂ​പ ല​ഭി​ച്ചി​രു​ന്നു.

ഒ​രേ​സ​മ​യം എ​ട്ടു​പേ​ർ​ക്ക് ക​ളി​ക്കാ​ൻ സാ​ധി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് സ​ജ്ജീ​ക​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. ഇ​തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ​സ്തു​ക്ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൊ​ച്ചി​യി​ലെ മോ​ഡ​ലു​ക​ളു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൈ​ജു ത​ങ്ക​ച്ച​ൻ ഡി​ജെ പാ​ർ​ട്ടി ന​ട​ത്തി​യ ഫ്ളാ​റ്റു​ക​ളി​ൽ ഞാ​യ​റാ​ഴ്ച​യാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഈ ​പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ചൂ​താ​ട്ട കേ​ന്ദ്രം ക​ണ്ടെ​ത്തി​യ​ത്. ഫ്ളാ​റ്റി​ലെ താ​മ​സ​ക്കാ​ര​നാ​യ ടി​പ്സ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.