യുവതിയുടെ മേനിയിൽ എംഡിഎംഎ നിരത്തി വലിക്കൽ; തെരച്ചിലിൽ വീണതു ടിപ്സൻ
യുവതിയുടെ മേനിയിൽ എംഡിഎംഎ നിരത്തി വലിക്കൽ; തെരച്ചിലിൽ വീണതു ടിപ്സൻ
Monday, December 6, 2021 11:14 AM IST
കൊ​ച്ചി: ചി​ല​വ​ന്നൂ​രി​ലെ ഹീ​ര വാ​ട്ടേ​ഴ്സ് ഫ്ളാ​റ്റി​ലെ 18-ാം നി​ല​യി​ലെ ചൂ​താ​ട്ട കേ​ന്ദ്ര​ത്തി​ലെ സ്ഥി​രം സ​ന്ദ​ര്‍​ശ​ക​രി​ല്‍ ഏ​റെ​യും എ​റ​ണാ​കു​ള​ത്തു​കാ​ര്‍. ജി​ല്ല​യ്ക്കു പു​റ​ത്തു​ള്ള​വ​രും ഇ​വി​ടെ ചൂ​താ​ട്ട​ത്തി​നാ​യി എ​ത്താ​റു​ണ്ട്.

ഇ​വി​ട​ത്തെ സ്ഥി​രം സ​ന്ദ​ര്‍​ശ​ക​രാ​യ​വ​രെ ചോ​ദ്യം ചെ​യ്യാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് പോ​ലീ​സ്. ഫ്‌​ളാ​റ്റി​ലെ സ​ന്ദ​ര്‍​ശ​ക ര​ജി​സ്റ്റ​റി​ലു​ള്ള​വ​രു​ടെ പേ​രും ഫോ​ണ്‍ ന​മ്പ​റും അ​ന്വേ​ഷ​ണ സം​ഘം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

സ​മ്പ​ന്ന​രാ​ണ് സ​ന്ദ​ര്‍​ശ​ക​രി​ല്‍ ഏ​റെ​യു​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ സ്ഥി​രം സ​ന്ദ​ര്‍​ശ​ക​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. മോ​ഡ​ലു​ക​ളു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ സൈ​ജു ത​ങ്ക​ച്ച​നു​മാ​യി ചൂ​താ​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ ടി​പ്‌​സന് ബ​ന്ധ​മി​ല്ലെ​ന്നു എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് പ​റ​ഞ്ഞു.

സൈ​ജു​വി​ന്‍റെ മൊ​ഴി

മു​ന്‍ മി​സ് കേ​ര​ള​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ സൈ​ജു ത​ങ്ക​ച്ച​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സും ന​ര്‍​ക്കോ​ട്ടി​ക് സെ​ല്ലും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​നയ്ക്കിടയിലാണ് അവിചാരിതമായി ല​ക്ഷ​ങ്ങ​ളു​ടെ ചൂ​താ​ട്ടം ന​ട​ത്തി​വ​ന്ന യു​വാ​വും പി​ടി​യി​ലാ​യ​ത്.

2020 സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ലെ നാ​ലു വീ​ഡി​യോ​ക​ള്‍ ചി​ല​വ​ന്നൂ​രി​ലെ ഹീ​ര വാ​ട്ടേ​ഴ്‌​സി​ല്‍ സ​ലാ​ഹു​ദീ​ന്‍ വാ​ട​ക​യ്‌​ക്കെ​ടു​ത്ത ഫ്‌​ളാ​റ്റി​ല്‍ അ​മ​ല്‍ പ​പ്പ​ട​വ​ട, ന​സ്‌ലീ​ന്‍, സ​ലാ​ഹുദീ​ന്‍ മൊ​യ്തീ​ന്‍, ശീ​നു മി​ന്നു (​വെ​ള്ള​സാ​രി​യു​ടു​ത്ത​ത്) എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്ത പാ​ര്‍​ട്ടി​യി​ലെ വീ​ഡി​യോ​ക​ളാ​ണ്.

2020 സെ​പ്റ്റം​ബ​ര്‍ ആ​റി​ലെ വീ​ഡി​യോ ചി​ല​വ​ന്നൂ​ര്‍ ഹീ​രാ വാ​ട്ടേ​ഴ്‌​സി​ല്‍ സ​ലാ​ഹു​ദീ​ന്‍ വാ​ട​ക​യ്‌​ക്കെ​ടു​ത്ത ഫ്‌​ളാ​റ്റി​ല്‍ അ​നു ഗോ​മ​സി​നെ ക​മി​ഴ്ത്തി​ക്കി​ട​ത്തി ശ​രീ​ര​ത്തി​ന്‍റെ ന​ടു​വി​ല്‍ എം​ഡി​എം​എ അ​ഞ്ച് പാ​ര്‍​ട്ടീ​ഷ​നാ​യി സെറ്റ് ചെ​യ്ത​തി​നു​ ശേ​ഷം കൂ​ട്ട​ത്തി​ലു​ള്ള ന​സ്‌ലി​ന്‍റെ​യോ സ​ലാ​ഹുദീന്‍റെ​യോ ഫ്ര​ണ്ടാ​യ ആ​യ ഒ​രാ​ള്‍ ക​റ​ന്‍​സി നോ​ട്ട് ചു​രു​ട്ടി മൂ​ക്കി​ലൂ​ടെ വ​ലി​ച്ചെ​ടു​ക്കു​ന്ന വീ​ഡി​യോ​യാ​ണ്'- ഇ​താ​യി​രു​ന്നു സൈ​ജു​വി​ന്‍റെ മൊ​ഴി.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം ഫ്‌​ളാ​റ്റി​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യ് ജി​ല്ല​യി​ലെ വി​വി​ധ ഫ്‌​ളാ​റ്റു​ക​ളി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

ടി​പ്‌​സ​ണ്‍ പി​ടി​യി​ല്‍

സൈ​ജു​വി​ന്‍റെ മൊ​ഴി പ്ര​കാ​രം ചെ​ല​വ​ന്നൂ​രി​ലെ ഫ്ളാ​റ്റി​ന്‍റെ നോ​ര്‍​ത്ത് ബ്ലോ​ക്കി​ലാ​ണ് ഡി​ജെ പാ​ര്‍​ട്ടി ന​ട​ത്തി​യി​ട്ടു​ള്ള​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​വി​ടെ​യെ​ത്തി​യ പോ​ലീ​സ് സം​ഘം ആ​ദ്യം ക​യ​റി ചെ​ന്ന​ത് സൗ​ത്ത് ബ്ലോ​ക്കി​ല്‍. മു​റി വ​ട​ക്ക​ന്‍ പ​റ​വൂ​ര്‍ എ​ള​ന്തി​ക്ക​ര സ്വ​ദേ​ശി ടി​പ്സ​ണ്‍ ഫ്രാ​ന്‍​സി(33)​ന്‍റേ​താ​ണെന്നു പോ​ലീ​സ് ക​ണ്ടെ​ത്തി.

ഇ​തേ​ത്തു​ട​ര്‍​ന്ന് ഇ​യാ​ളെ വി​ളി​ച്ചു​വ​രു​ത്തി. ഇ​തേ ഫ്ളാ​റ്റി​ല്‍ മ​റ്റൊ​രു അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ല്‍ ത​ന്നെ​യാ​യി​രു​ന്നു ഇ​യാ​ളു​ടെ താ​മ​സം. തു​ട​ര്‍​ന്ന് ഇ​യാ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മു​റി തു​റ​ന്ന​തോ​ടെ​യാ​ണ് ചൂ​താ​ട്ട​കേ​ന്ദ്രം ക​ണ്ടെ​ത്തി​യ​ത്.

ടി​പ്സ​ണും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്നു കൊ​ച്ചി​യി​ല്‍ ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ന​ട​ത്തി വ​രി​ക​യാ​ണ്. ഇ​തി​ന്‍റെ മ​റ​വി​ലാ​ണ് ചൂ​താ​ട്ട കേ​ന്ദ്രം ന​ട​ത്തി​യി​രു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. ഫ്‌​ളാ​റ്റി​ന്‍റെ പ​തി​നെ​ട്ടാം നി​ല​യി​ല്‍ വാ​ട​ക​യ്‌​ക്കെ​ടു​ത്ത അ​പ്പാ​ര്‍​ട്ടു​മെ​ന്‍റി​ലാ​ണ് ചൂ​താ​ട്ട കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. പൂ​ര്‍​ണ​മാ​യും ശീ​തീ​ക​രി​ച്ച ഫ്‌​ളാ​റ്റി​ന് 60,000 രൂ​പ​യാ​യി​രു​ന്നു വാ​ട​ക. ടി​പ്‌​സ​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കും.

ചൂ​താ​ട്ടം പോ​ക്ക​ര്‍ റൂ​മി​ല്‍

പോ​ക്ക​ര്‍ റൂം ​എ​ന്ന ബോ​ര്‍​ഡ് സ്ഥാ​പി​ച്ചി​ട്ടു​ള്ള മു​റി​യി​ലാ​ണ് ചൂ​താ​ട്ടം ന​ട​ന്നി​രു​ന്ന​ത്. ഇ​തു കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ചു​ള്ള ചൂ​താ​ട്ട​മാ​ണ്. പ​ണ​ത്തി​നു പ​ക​രം പ്ര​ത്യേ​ക പ്ലാ​സ്റ്റി​ക് കോ​യി​നു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ചീ​ട്ടു​ക​ളി. 7,000 രൂ​പ, 10,000 രൂ​പ, 20,000 രൂ​പ എ​ന്നി​ങ്ങ​നെ കോ​യി​നു​ക​ള്‍ ന​ല്‍​കും. ക​ളി​ക്കു ശേ​ഷം ഈ ​കോ​യി​നു​ക​ള്‍ പ​ണ​മാ​ക്കി മാ​റ്റാം.

പ​ണം അ​ക്കൗ​ണ്ടു​ക​ള്‍ വ​ഴി​യാ​ണ് കൈ​മാ​റി​യി​രു​ന്ന​ത്. ക​ഞ്ചാ​വ് അ​ട​ക്ക​മു​ള്ള ല​ഹ​രി പ​ദാ​ര്‍​ഥ​ങ്ങ​ള്‍ ഇ​വി​ടെ എ​ത്തി​യ​വ​ര്‍ ഉ​പ​യോ​ഗി​ച്ചെ​ന്നു​ള്ള വി​വ​ര​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.