നാ​ഗാ​ലാ​ൻ​ഡ് വെ​ടി​വ​യ്പ്പ് പാ​ർ​ല​മെ​ന്‍റി​ൽ; വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം
നാ​ഗാ​ലാ​ൻ​ഡ് വെ​ടി​വ​യ്പ്പ് പാ​ർ​ല​മെ​ന്‍റി​ൽ; വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം
Monday, December 6, 2021 11:43 AM IST
ന്യൂ​ഡ​ൽ​ഹി: നാ​ഗാ​ലാ​ന്‍​ഡി​ല്‍ സു​ര​ക്ഷാ​സേ​ന ഗ്രാ​മീ​ണ​ര്‍​ക്ക് നേ​രെ വെ​ടി​വ​ച്ച് സം​ഭ​വം പാ​ര്‍​ല​മെ​ന്‍റി​ല്‍. സംഭവത്തെക്കുറിച്ച് വി​ശ​ദ​മാ​യി ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആവശ്യപ്പെട്ടു. ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ഇ​രു​സ​ഭ​ക​ളി​ലും ആ​വ​ശ്യ​മു​ന്ന​യി​ച്ചു. പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെ തു‌‌​ട​ർ​ന്ന് രാ​ജ്യ​സ​ഭ ഉ​ച്ച​യ്ക്ക് 12 വ​രെ നി​ർ​ത്തി വ​ച്ചു.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ സ​ഭ​യു​ടെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ പ്ര​സ്താ​വ​ന ന​ട​ത്ത​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വം രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ച സം​ഭ​വ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. ജ​ന​ങ്ങ​ളെ വെ​ടി​വ​ച്ചു കൊ​ന്ന​താ​ണെ​ന്ന് ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ധി​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി കു​റ്റ​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു സ​ഭ​ക​ളി​ലും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​പ്ര​സ്താ​വ​ന ന​ട​ത്തും. ലോ​ക്സ​ഭ​യി​ൽ മൂ​ന്നി​നും രാ​ജ്യ​സ​ഭ​യി​ൽ നാ​ലി​നു​മാ​യി​രി​ക്കും അ​മി​ത് ഷാ​യു​ടെ പ്ര​സം​ഗം.

അ​തേ​സ​മ​യം കൊ​ഹി​മ​യി​ല്‍ സൈ​ന്യ​ത്തി​നു നേ​രെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. സൈ​ന്യം മ​ട​ങ്ങി പോ​ക​ണ​മെ​ന്ന് ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.