ഇ​ടു​ക്കി ഡാം ​ചൊ​വ്വാ​ഴ്ച രാ​വി​ലെ തു​റ​ക്കും
ഇ​ടു​ക്കി ഡാം ​ചൊ​വ്വാ​ഴ്ച രാ​വി​ലെ തു​റ​ക്കും
Monday, December 6, 2021 10:30 PM IST
ചെ​റു​തോ​ണി: ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​ടു​ക്കി ഡാമിന്‍റെ ഒരു ഷട്ടർ ​ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റി​ന് തു​റ​ക്കും. 40 ഘ​ന​യ​ടി വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​ക്കും.

വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് തു​ട​ര്‍​ച്ച​യാ​യി മ​ഴ ല​ഭി​ക്കു​ന്ന​തി​നാ​ലും മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ല്‍​നി​ന്നും ജ​ലം ഒ​ഴു​കി എ​ത്തു​ന്ന​തി​നാ​ലും ഇ​ടു​ക്കി സം​ഭ​ര​ണി​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​ണ്.

ഡാ​മി​ലെ ജ​ല​നി​ര​പ്പ് നി​ല​വി​ൽ 2,401 അ​ടി​യി​ൽ എ​ത്തി​യ​തോ​ടെ ര​ണ്ടാം​ഘ​ട്ട മു​ന്ന​റി​യി​പ്പാ​യ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.