മു​ല്ല​പ്പെ​രി​യാ​റി​ൽ മൂ​ന്നു ഷ​ട്ട​റു​ക​ൾ അ​ട​ച്ചു
മു​ല്ല​പ്പെ​രി​യാ​റി​ൽ മൂ​ന്നു ഷ​ട്ട​റു​ക​ൾ അ​ട​ച്ചു
Monday, December 6, 2021 11:22 PM IST
കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ മൂ​ന്നു ഷ​ട്ട​റു​ക​ൾ അ​ട​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ അ​ട​ച്ച​ത്. തു​റ​ന്നു​വി​ടു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് 8000 ഘ​ന​യ​ടി​യാ​യി കു​റ​ച്ചു.

നേ​ര​ത്തേ, ഡാ​മി​ന്‍റെ ഒ​മ്പ​തു ഷ​ട്ട​റു​ക​ൾ 120 സെ​ന്‍റി​മീ​റ്റ​ർ വീ​ത​മാ​ണ് ഉ​യ​ർ​ത്തി​യ​ത്. സെ​ക്ക​ൻ​ഡി​ൽ‌ 12,654 ഘ​ന​യ​ടി വെ​ള്ള​മാ​ണ് പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ട്ട​ത്. ഇ​തേ തു​ട​ർ​ന്ന് പെ​രി​യാ​ർ തീ​ര​ത്തെ വീ​ടു​ക​ളി​ൽ വെ​ള്ള​വും ക​യ​റി.

പെ​രി​യാ​ർ ന​ദി​യു​ടെ ഇ​രു​ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശി​ച്ചു. ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ലെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.