പൊ​തു​ഗ​താ​ഗ​ത വി​ക​സ​ന​ത്തി​ന് കേ​ര​ള​വും ത​മി​ഴ്‌​നാ​ടും കൈ​കോ​ർ​ക്കും: മ​ന്ത്രി ആ​ന്‍റ​ണി രാ​ജു
പൊ​തു​ഗ​താ​ഗ​ത വി​ക​സ​ന​ത്തി​ന് കേ​ര​ള​വും ത​മി​ഴ്‌​നാ​ടും കൈ​കോ​ർ​ക്കും: മ​ന്ത്രി ആ​ന്‍റ​ണി രാ​ജു
Tuesday, December 7, 2021 4:48 AM IST
ചെ​ന്നൈ: കേ​ര​ള​ത്തി​ലെ പൊ​തു ഗ​താ​ഗ​ത സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി ത​മി​ഴ്‌​നാ​ടു​മാ​യി കൈ​കോ​ർ​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. കേ​ര​ള​ത്തി​ലേ​യും ത​മി​ഴ്‌​നാ​ട്ടി​ലേ​യും പൊ​തു ഗ​താ​ഗ​ത രം​ഗ​ത്ത് കൂ​ടു​ത​ൽ സ​ഹ​ക​ര​ണ​മാ​വ​ശ്യ​പ്പെ​ട്ടു ത​മി​ഴ്‌​നാ​ട് ഗ​താ​ഗ​ത​മ​ന്ത്രി ആ​ർ.​എ​സ്. രാ​ജാ ക​ണ്ണ​പ്പ​യു​മാ​യും ധ​ന​കാ​ര്യ​മ​ന്ത്രി പ​ള​നി വേ​ൽ ത്യാ​ഗ​രാ​ജ​നു​മാ​യി ചെ​ന്നൈ​യി​ൽ ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഭാ​ര​ത് സീ​രീ​സി​ൽ വാ​ഹ​ന​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തോ​ടു​കൂ​ടി ഇ​ന്ന് സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന വ​രു​മാ​ന​ത്തി​ൽ കു​റ​വു​ണ്ടാ​കും. അ​തു​കൊ​ണ്ട് കേ​ര​ള​വും ത​മി​ഴ്‌​നാ​ടും ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ ഭാ​ര​ത് സീ​രീ​സ് ഇ​ത് വ​രെ ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ല. സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ടം ഉ​ണ്ടാ​കു​മെ​ന്നു​ള്ള​ത് കൊ​ണ്ട് അ​ത് നി​ക​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ചെ​ക്ക് പോ​സ്റ്റു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന കേ​ന്ദ്ര നി​ർ​ദ്ദേ​ശം ന​ട​പ്പാ​ക്കു​മ്പോ​ൾ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന പ്ര​ശ്‌​ന​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. അ​ന​ധി​കൃ​ത സാ​ധ​ന​ങ്ങ​ൾ ക​ട​ത്തി​ക്കൊ​ണ്ട് പോ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തു​പോ​ലെ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വ​രു​ക​യും പോ​കു​ക​യും ചെ​യ്യു​ന്ന സാ​ധ​ന​ങ്ങ​ൾ എ​ന്താ​ണെ​ന്ന് അ​റി​യാ​ൻ ക​ഴി​യി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ളം- ത​മി​ഴ്‌​നാ​ട് ചെ​ക്ക് പോ​സ്റ്റു​ക​ളി​ൾ ഉ​ണ്ടാ​കു​ന്ന​പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ വേ​ണ്ടി ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളി​ലേ​യും ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​മാ​ർ, ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ​മാ​ർ എ​ന്നി​വ​രെ ചേ​ർ​ത്ത് ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​മ്മി​റ്റി രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും കേ​ര​ളം നി​ർ​ദ്ദേ​ശി​ച്ചു. ത​മി​ഴ്‌​നാ​ടു​മാ​യു​ള്ള അ​ന്ത​ർ സം​സ്ഥാ​ന വാ​ഹ​ന പെ​ർ​മി​റ്റി​നെ സം​ബ​ന്ധി​ച്ച് സെ​ക്ര​ട്ട​റി ത​ല​ത്തി​ൽ കൂ​ടു​ത​ൽ ച​ർ​ച്ച ന​ട​ത്തി തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡ് കാ​ര​ണം അ​ട​ച്ചി​ട്ട അ​തി​ർ​ത്തി പൊ​തു ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന് ന​ൽ​കി​യ​തി​ന് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നും മ​ന്ത്രി​മാ​ർ​ക്കും മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പ്ര​ത്യേ​ക ന​ന്ദി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.