പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ റ​ക്ഷ്യ​യി​ലേ​ക്ക് ക്ഷ​ണി​ച്ച് പു​ടി​ൻ
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ റ​ക്ഷ്യ​യി​ലേ​ക്ക് ക്ഷ​ണി​ച്ച് പു​ടി​ൻ
Tuesday, December 7, 2021 8:19 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ 2022ൽ ​റ​ഷ്യ​യി​ലേ​ക്ക് ക്ഷ​ണി​ച്ച് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ർ പു​ടി​ൻ. ഇ​ന്ത്യ ത​നി​ക്ക് ന​ൽ​കി​യ വ​ര​വേ​ൽ​പ്പി​നും പു​ടി​ൻ ന​ന്ദി പ​റ​ഞ്ഞു. ഇ​ന്ത്യ- റ​ഷ്യ 21-ാമ​ത് ഉ​ച്ച​കോ​ടി​ക്കാ​യി തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി​യി​ലെ​ത്തി​യ പു​ടി​ൻ മോ​ദി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തെ റ​ഷ്യ​യി​ലേ​ക്ക് ക്ഷ​ണി​ച്ച​ത്.

ഇ​ന്ത്യ വ​ൻ​ശ​ക്തി​യാ​ണെ​ന്നും ദീ​ർ​ഘ​കാ​ല സു​ഹൃ​ദ് രാ​ജ്യ​മെ​ന്നും പു​ടി​ൻ പ​റ​ഞ്ഞു. പു​ടി​ന്‍റെ ഇ​ന്ത്യ സ​ന്ദ​ർ​ശ​നം ആ​ഗോ​ള​ത​ല​ത്തി​ൽ വ​ലി​യ പ്രാ​ധാ​ന്യ​മു​ള്ള​താ​യി. റ​ഷ്യ​യു​ടെ പ്ര​തി​രോ​ധ, വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​ർ പു​ടി​നു മു​ന്പാ​യി ഡ​ൽ​ഹി​യി​ലെ​ത്തി ത​ന്ത്ര​പ്ര​ധാ​ന ക​രാ​റു​ക​ളി​ലൊ​പ്പു​വ​ച്ചു.

ആ​റു മ​ണി​ക്കൂ​ർ മാ​ത്രം നീ​ണ്ട സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ഇ​ന്നു പു​ല​ർ​ച്ചെ പു​ടി​ൻ മ​ട​ങ്ങി. ര​ണ്ടു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണു പു​ടി​നും മോ​ദി​യും നേ​രി​ൽ കാ​ണു​ന്ന​ത്. 2019ൽ ​ബ്ര​സീ​ലി​ൽ ന​ട​ന്ന ബ്രി​ക്്സ് (ബ്ര​സീ​ൽ, റ​ഷ്യ, ഇ​ന്ത്യ, ചൈ​ന, ദ​ക്ഷി​ണാ​ഫ്രി​ക്ക) ഉ​ച്ച​കോ​ടി​ക്കി​ടെ ഇ​രു​നേ​താ​ക്ക​ളും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​ൻ ഭ​ര​ണം, സു​ര​ക്ഷാ സാ​ഹ​ച​ര്യം, തീ​വ്ര​വാ​ദ- ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി​ക​ൾ, തീ​വ്ര​വാ​ദ ധ​ന​സ​ഹാ​യ​ങ്ങ​ൾ, ആ​യു​ധ-​മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​രം തു​ട​ങ്ങി​യ​വ മോ​ദി​യും പു​ടി​നും ച​ർ​ച്ച ചെ​യ്തു. ഇ​രു​രാ​ജ്യ​ങ്ങ​ളും ആ​ശ​ങ്ക​ക​ൾ പ​ങ്കി​ടു​ക​യും സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്ത​താ​യി ഉ​ന്ന​ത​കേ​ന്ദ്ര​ങ്ങ​ൾ അ​റി​യി​ച്ചു.

“തീ​വ്ര​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​ക്കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും സ്വാ​ഭാ​വി​ക​മാ​യും ഞ​ങ്ങ​ൾ ആ​ശ​ങ്കാ​കു​ല​രാ​ണ്. തീ​വ്ര​വാ​ദ​ത്തി​നെ​തി​രാ​യ പോ​രാ​ട്ടം മ​യ​ക്കു​മ​രു​ന്നു ക​ട​ത്തി​നും സം​ഘ​ടി​ത കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കും എ​തി​രാ​യ പോ​രാ​ട്ടം​കൂ​ടി​യാ​ണ്. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ ഞ​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക​യു​ണ്ട്’’- റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.