മ​ല​യാ​ളി യു​വാ​വി​നു നേ​രേ യു​വ​തി​യു​ടെ ആ​സി​ഡ് ആ​ക്ര​മ​ണം
മ​ല​യാ​ളി യു​വാ​വി​നു നേ​രേ യു​വ​തി​യു​ടെ ആ​സി​ഡ് ആ​ക്ര​മ​ണം
Tuesday, December 7, 2021 11:19 AM IST
ചെ​ന്നൈ: കാ​മു​ക​ൻ വേ​റെ വി​വാ​ഹം ചെ​യ്‌​തെ​ന്ന വി​വ​രം അ​റി​ഞ്ഞ​തി​ല്‍ പ്ര​കോ​പി​ത​യാ​യി യു​വ​തി യു​വാ​വി​നെ ആ​ക്ര​മി​ച്ചു. കാ​മു​ക​ന്‍റെ മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ച ശേ​ഷം ജീ​വ​നൊ​ടു​ക്കാ​നും അ​വ​ര്‍ ശ്ര​മി​ച്ചു. കോ​യ​മ്പ​ത്തൂ​ര്‍ പീ​ള​മേ​ട്ടി​ല്‍ സ്വ​കാ​ര്യ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ലാ​ണ് സം​ഭ​വം.

തി​രു​വ​ന​ന്ത​പു​രം കൊ​ടി​പു​രം ആ​ര്‍.​രാ​ഗേ​ഷ് (30) ആ​ണ് യു​വ​തി​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. കാ​ഞ്ചി​പു​രം മീ​നം​പാ​ക്കം ത​രു​വ​ള്ളു​വ​ര്‍ ന​ഗ​റി​ലെ പി.​ജ​യ​ന്തി (27) ആ​ണ് യു​വാ​വി​നെ ആ​ക്ര​മി​ച്ച ശേ​ഷം ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ആ​സി​ഡ് ഒ​ഴി​ക്കു​ക മാ​ത്ര​മ​ല്ല ക​ത്തി​കൊ​ണ്ടു യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്നാ​ണ് യു​വ​തി വി​ഷം ക​ഴി​ച്ച​ത്.

അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രും ബ​ഹ​ളം കേ​ട്ടെ​ത്തി​യ അ​യ​ല്‍​ക്കാ​രും ചേ​ര്‍​ന്നാ​ണ് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ല്‍​നി​ന്നു​ള്ള റി​പ്പോ​ര്‍​ട്ട്.

നേ​ര​ത്തെ ഭ​ര്‍​ത്താ​വു​മാ​യി വേ​ര്‍​പി​രി​ഞ്ഞ ജ​യ​ന്തി ദു​ബാ​യി​ലെ ഒ​രു മ​സാ​ജ് സെ​ന്‍റ​റി​ല്‍ ജോ​ലി ചെ​യ്തു വ​ര​വേ​യാ​ണ്ര രാ​ഗേ​ഷി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ആ​ദ്യ ബ​ന്ധ​ത്തി​ല്‍ ഒ​രു കു​ട്ടി​യു​ള്ള ജ​യ​ന്തി ദു​ബാ​യി​ല്‍ രാ​ഗേ​ഷി​നൊ​പ്പ​മാ​ണ് കു​റെ​ക്കാ​ലം താ​മ​സി​ച്ച​ത്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ല്‍ ജ​യ​ന്തി ചെ​ന്നൈ​യി​ലേ​ക്കും ഒ​ക്ടോ​ബ​റി​ല്‍ രാ​ഗേ​ഷ് നാ​ട്ടി​ലേ​ക്കും മ​ട​ങ്ങി.

നാ​ട്ടി​ല്‍ എ​ത്തി​യ ശേ​ഷം രാ​ഗേ​ഷ് മ​റ്റൊ​രു യു​വ​തി​യെ വി​വാ​ഹം ചെ​യ്തു. ഈ ​വി​വാ​ഹ​ത്തി​ന്‍റെ കാ​ര്യം അ​റി​യി​ക്കാ​നാ​ണ് ജ​യ​ന്തി​യോ​ടു കോ​യ​മ്പ​ത്തൂ​രി​ലെ​ത്താ​ന്‍ രാ​ഗേ​ഷ് ആ​വ​ശ്യ​പ്പെ​ട്ട​ത്. യു​വാ​വ് വേ​റെ വി​വാ​ഹം ക​ഴി​ച്ച​താ​യി അ​റി​യി​ച്ച​തോ​ടെ യു​വ​തി പ്ര​കോ​പി​ത​യാ​വു​ക​യാ​യി​രു​ന്നു. ത​ന്നെ വ​ഞ്ചി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് യു​വാ​വി​നെ ആ​ക്ര​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.