മ​ണി​പ്പൂ​രി​ൽ 500 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട
മ​ണി​പ്പൂ​രി​ൽ 500 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട
Tuesday, December 7, 2021 11:17 AM IST
ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട. 54 കി​ലോ ഗ്രാം ​ബ്രൗ​ൺ ഷു​ഗ​റും 154 കി​ലോ​ഗ്രാം ഐ​സ് മെ​ത്തു​മാ​ണ് പി​ടി​കൂ​ടി​യ​ത. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​സാം റൈ​ഫി​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. 500 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണി​ത്.

മ്യാ​ൻ​മ​റി​ലെ മ​ണ്ട​ലേ സ്വ​ദേ​ശി​നി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രു യു​വ​തി​യു​ടെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് മ​യ​ക്കു​മ​രു​ന്ന്ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്. ഒ​രു ചൈ​നീ​സ് പൗ​ര​നെ​യാ​ണ് ഇ​വ​ർ വി​വാ​ഹം ക​ഴി​ച്ചി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.